പഠിക്കാൻ വിരമിച്ച്‌ അർച്ചന കാമത്ത്‌



ബംഗളൂരു പാരിസ്‌ ഒളിമ്പിക്‌സിൽ മികച്ച പ്രകടനം നടത്തിയ ടേബിൾ ടെന്നീസ്‌ താരം അർച്ചന കാമത്ത്‌ ഉന്നതപഠനത്തിനായി കളിക്കളം വിട്ടു. അമേരിക്കയിലെ മിഷിഗൻ സർവകലാശാലയിൽ മാസ്‌റ്റേഴ്‌സ്‌ പഠനത്തിന്‌ ചേർന്നതായി ഇരുപത്തിനാലുകാരി അറിയിച്ചു. പാരിസിൽ വനിതാ ടീം ക്വാർട്ടറിലെത്താൻ ബംഗളൂരുകാരിയുടെ  പ്രകടനം നിർണായകമായി. പ്രൊഫഷണൽ ടേബിൾ ടെന്നീസിൽനിന്ന്‌ വിരമിക്കാൻ കാരണം പഠിക്കാനുള്ള ആഗ്രഹം മാത്രമാണെന്ന്‌ അർച്ചന അറിയിച്ചു. സാമ്പത്തിക ശാസ്‌ത്രത്തിൽ ബിരുദവും ഇന്റർനാഷണൽ റിലേഷൻസിൽ ബിരുദാനന്തരബിരുദവുമുണ്ട്‌. Read on deshabhimani.com

Related News