ആറ് ഗോളുമായി അര്‍ജന്റീന: ബൊളീവിയക്കെതിരെ തകര്‍പ്പന്‍ ജയം
ബ്യൂണസ് ഐറസ്> ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ബൊളീവിയയെ ആറ് ഗോളിന് തകര്‍ത്ത് അര്‍ജന്റീനക്ക് തകര്‍പ്പന്‍ ജയം. കളിക്കളത്തില്‍ തകര്‍ത്താടുകയായിരുന്നു സൂപ്പര്‍താരം ലയണല്‍ മെസ്സിയും കൂട്ടരും. രണ്ട് അസിസ്റ്റും ഹാട്രിക് ഗോളുകളുമായി കളം നിറയുകയായിരുന്നു മെസ്സി. സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ അര്‍ജന്റീനക്ക് വേണ്ടി മെസ്സിക്കൊപ്പം ലൗട്ടാരോ മാര്‍ട്ടിനസ്, ജൂലിയന്‍ അല്‍വാരസ്, തിയാഗോ അല്‍മാഡ എന്നിവരും വലകുലിക്കി. ലൗട്ടാരോ മാര്‍ട്ടിനസിന്റെ അസിസ്റ്റില്‍ 19-ാം മിനിറ്റില്‍ മെസ്സിയാണ് ഗോള്‍വേട്ടക്ക് തുടക്കമിട്ടത്.43-ാം മിനിറ്റില്‍ മെസ്സിയുടെ അസിസ്റ്റില്‍ മാര്‍ട്ടിനസ് ലീഡ് ഉയര്‍ത്തി. ആദ്യ പകുതി അവസാനിക്കാറായപ്പോള്‍ വീണ്ടും മെസ്സി നല്‍കിയ അസിസ്റ്റില്‍ ജൂലിയന്‍ അല്‍വാരസ് വലകുലുക്കി. രണ്ടാം പകുതിയില്‍ ആക്രമിച്ചു കളിച്ച അര്‍ജന്റീനക്ക് വേണ്ടി നാഹുവല്‍ മൊലിനയുടെ അസിസ്റ്റില്‍ തിയാഗോ അല്‍മാഡ നാലാം ഗോള്‍ നേടി. 84-ാം മിനിറ്റിലും 86-ാം മിനിറ്റിലും മെസ്സിയുടെ ഗോളുകള്‍. ഹാട്രിക്ക് തികച്ച് മെസ്സി. അര്‍ജന്റീന 6-0. 10 മത്സരങ്ങളില്‍ നിന്ന് 22 പോയിന്റുള്ള അര്‍ജന്റീന ലോകകപ്പ് യോഗ്യതാ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. Read on deshabhimani.com