മെസിയും സംഘവും കേരളത്തിൽ എത്തുന്നു! എതിരാളി ആരാവും
കൊച്ചി > അർജന്റീന ടീം കേരളത്തിൽ എത്തുമെന്ന് ഉറപ്പ്. ടീം ഇത് സംബന്ധിച്ച തീരുമാനം അറിയിച്ചതോടെ ഫുട്ബോൾ പ്രേമികളുടെ മനസിൽ ആരവമായി. അടുത്ത വർഷം അർജന്റീന കേരളത്തിൽ കളിക്കുമെന്ന് കായികമന്ത്രി വി അബ്‌ദുറഹിമാൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കേരളത്തിലെ വ്യാപാര സമൂഹമാണ് അർജന്റീന ടീമിനെ എത്തിക്കാൻ ആവശ്യമായ പണം മുടക്കുക. ഇതിന്റെ തുടക്കമായി ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസോസിയേഷനും വ്യാപാര വ്യവസായ സംഘടനയുമായി മന്ത്രി തല ചർച്ച നടത്തിയിരുന്നു. കേരളത്തിൽ സൗഹൃദ മത്സരത്തിന് തയ്യാറാണെന്ന് അർജന്റീന ഫുട്‌ബോൾ ടീം കത്ത് മുഖേന അറിയിപ്പ് നൽകുകയാണ് ചെയ്തത്. അടുത്തവർഷം അവസാനം കൊച്ചിയിൽ മത്സരം സംഘടിപ്പിക്കാനാവും എന്നാണ് പ്രതീക്ഷ. സർക്കാരിന്റെ നിയന്ത്രണത്തിലാണ് മത്സരം സംഘടിപ്പിക്കുന്നത്. മെസി വരുമോ... വരും ! ലയണൽ മെസി അടക്കമുള്ള ലോകകപ്പ് ടീമാണ് കേരളത്തിലെക്ക് വരുന്നത്. അർജന്റീന ടീം എന്നതിൽ നായകൻ മെസി കൂടി ഉൾപ്പെടുന്നു. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനത്തിനായി അർജന്റീന ടീം ഒന്നര മാസത്തിനകം കേരളത്തിലെത്തുമെന്നും മന്ത്രി പറഞ്ഞു. ഇതോടെയാവും ടീമിന്റെ പൂർണ്ണ ചിത്രം വെളിവാകുക. എന്തായാലും കേരളത്തിലെ ഫുട്ബോൾ ആരാധകരുടെ സ്വപ്നങ്ങൾക്ക് കിക്കോഫ് പ്രഖ്യാപിക്കപ്പെട്ടിരിക്കയാണ്. ആരാവും അർജന്റീനയോട് ഏറ്റുമുട്ടുക കൊച്ചി നെഹ്‌റു സ്‌റ്റേഡിയത്തിൽ അറ്റകുറ്റപ്പണി നടത്തിയാകും മത്സരത്തിന് സജ്ജമാക്കുക. അർജന്റീനയുടെ എതിരാളി ആരെന്ന് തീരുമാനിച്ചിട്ടില്ല. ഉയർന്ന റാങ്കുള്ള സൗദി അറേബ്യ, ഇറാൻ, ഖത്തർ, യുഎഇ തുടങ്ങിയ അറബ് രാജ്യങ്ങളെയാണ് പരിഗണിക്കുന്നത്. ഫിഫ റാങ്ക് കുറഞ്ഞ ടീമുകളോട് കളിക്കാൻ അർജന്റീനയ്‌ക്ക് താൽപ്പര്യമില്ല. ഇന്ത്യയുടെ റാങ്ക് 125 ആണ്. കോഴിക്കോടും തിരുവനന്തപുരവും കൊച്ചിക്കുപുറമെ കോഴിക്കോടും തിരുവനന്തപുരവും പരിഗണനയിലുണ്ട്. ആരാധകരുടെ പിന്തുണയാണ് കോഴിക്കോടിന്റെ സാധ്യതയ്‌ക്ക് കാരണം. തിരുവനന്തപുരത്ത് അടിസ്ഥാനസൗകര്യങ്ങളുമുണ്ട്. എന്നാൽ, കൊച്ചിക്ക് മുൻതൂക്കം നൽകുന്നത് നിലവിലെ നെഹ്‌റു സ്‌റ്റേഡിയമാണ്. ആരാധകരുടെ കാര്യത്തിൽ വ്യത്യാസമുണ്ട്. Read on deshabhimani.com