ഏഷ്യൻ ചാമ്പ്യൻസ് ഹോക്കി ; ഇന്ത്യ x ചൈന ഫൈനൽ



മോഖി (ചൈന) ഏഷ്യൻ ചാമ്പ്യൻസ് ഹോക്കി ഫൈനലിൽ നിലവിലെ ജേതാക്കളായ ഇന്ത്യ ഇന്ന് ആതിഥേയരായ ചൈനയെ നേരിടും. പകൽ മൂന്നരയ്‌ക്കാണ് കളി. സെമിയിൽ ഇന്ത്യ ഒന്നിനെതിരെ നാല് ഗോളിന് ദക്ഷിണ കൊറിയയെ തോൽപ്പിച്ചു. ചൈനയുടെ ജയം പാകിസ്ഥാനെതിരെയാണ്. എല്ലാ കളിയും ജയിച്ചാണ് ഇന്ത്യയുടെ കുതിപ്പ്. ഹർമൻപ്രീത് സിങ് രണ്ടു ഗോളടിച്ചു. ഉത്തംസിങ്ങും ജർമൻപ്രീത് സിങ്ങും പട്ടിക പൂർത്തിയാക്കി. ഗ്രൂപ്പ് മത്സരത്തിൽ ഇന്ത്യ ചൈനയെ മൂന്നുഗോളിന് തോൽപ്പിച്ചിരുന്നു. ഫൈനൽ സോണി ടെൻ 1 ലും സോണി ലിവിലും തത്സമയം കാണാം. Read on deshabhimani.com

Related News