മെസിയും 
റൊണോയുമില്ലാതെ ബാലൻ ഡി ഓർ



പാരിസ്‌ സൂപ്പർ താരങ്ങളായ ലയണൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയുമില്ലാതെ ബാലൻ ഡി ഓർ പട്ടിക. 2003നുശേഷമാണ്‌ ഇരുവരുമില്ലാതെ ലോകഫുട്‌ബോളിലെ മികച്ച കളിക്കാരനുള്ള പുരസ്‌കാര പട്ടിക പുറത്തിറങ്ങുന്നത്‌.  ആദ്യ മുപ്പതംഗ പട്ടികയാണ്‌ പുറത്തുവന്നത്‌. എട്ട്‌ തവണ ജേതാവായ മെസിക്കായിരുന്നു കഴിഞ്ഞ വർഷം പുരസ്‌കാരം. റൊണാൾഡോ അഞ്ചുതവണ ചാമ്പ്യനായി. ഒക്‌ടോബർ 28ന്‌ പാരിസിൽവച്ചാണ്‌ ബാലൻ ഡി ഓർ സമ്മാനിക്കുക. Read on deshabhimani.com

Related News