ലാലിഗ കിരീടം ബാഴ്‌സലോണയ്ക്ക്; നാല്‌ വർഷത്തിന്‌ ശേഷം നേട്ടം

Photo Credit: FC Barcelona/facebook


മാഡ്രിഡ്‌ > സ്‌പാനിഷ് ലീഗ് ഫുട്ബോളില്‍ ബാഴ്സലോണയ്ക്ക് കിരീടം. നിര്‍ണായക മത്സരത്തില്‍ എസ്പാനിയോളിനെ 4-2 ന് തോല്‍പ്പിച്ചാണ് ബാഴ്‌സ കിരീടം ഉറപ്പിച്ചത്. ലവന്‍ഡോസ്‌കിയുടെ ഇരട്ടഗോളാണ് ബാഴ്‌സയ്ക്ക് തുണയായത്. അലക്‌സാണ്ട്രോ ബാല്‍ഡേയും ജൂലസ് കൗണ്ടേയുമാണ് ബാഴ്സയുടെ മറ്റു സ്കോറര്‍മാര്‍. നാല് വര്‍ഷത്തിന് ശേഷമാണ് ബാഴ്‌സലോണ ലാലിഗ കിരീടം നേടുന്നത്. ലീഗില്‍ നാല് മത്സരങ്ങള്‍ ബാക്കി നില്‍ക്കേയാണ് ബാഴ്‌സയുടെ കിരീടധാരണം. 85 പോയിന്‍റുമായി പോയിന്‍റ് പട്ടികയില്‍ ബഹുദൂരം മുന്നിലാണ് ബാഴ്‌സ. രണ്ടാം സ്ഥാനത്തുള്ള റയല്‍ മാഡ്രിഡിന് 71 പോയിന്‍റാണ് ഉള്ളത്.   Read on deshabhimani.com

Related News