ജോർജ്‌ റസലിനെ അയോഗ്യനാക്കിയത്‌ കാറിന്റെ ഭാരക്കുറവ്‌; ബെൽജിയൻ ഗ്രാൻ പ്രീയിൽ ഹാമിൽട്ടൺ

ജോർജ്‌ റസൽ, ലൂയിസ്‌ ഹാമിൽട്ടൺ. PHOTO: Facebook


ബ്രസൽസ്‌ > ബെൽജിയൻ ഗ്രാൻ പ്രീയിൽ മെഴ്‌സിഡസിന്റെ ലൂയിസ്‌ ഹാമിൽട്ടണ്‌ വിജയം. റേസിൽ ഒന്നാമതായി ഫിനിഷ്‌ ചെയ്ത മെഴ്‌സിഡസിന്റെ തന്നെ ജോർജ്‌ റസൽ ഭാരം കുറഞ്ഞ കാർ ഉപയോഗയച്ചതിനാൽ രണ്ടാമതായി ഫിനിഷ്‌ ചെയ്ത ഹാമിൽട്ടണെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു. റസൽ അയോഗ്യനായതിനെ തുടർന്ന്‌ മൂന്നാം സ്ഥാനത്ത്‌ ഉണ്ടായിരുന്ന മക്‌ലാറന്റെ ഓസ്‌കാർ പിയാസ്‌ട്രി രണ്ടാമതും നാലാമതുണ്ടായിരുന്ന ഫെറാരിയുടെ ചാൾസ്‌ ലെക്‌റക്‌ മൂന്നാമതുമായി. നിലവിലെ ലോക ചാമ്പ്യൻ മാക്‌സ്‌ വെസ്തപ്പൻ നാലാമതാണ്‌. റേസിന്‌ ശേഷമാണ്‌ റസലിന്റെ കാറിന്റെ ഭാരം നിർധിഷ്ട ഭാരത്തേക്കാൾ കുറവാണെന്ന്‌ തെളിഞ്ഞത്‌. തുടർന്ന്‌ സംഘാടകർ ലൂയിസ്‌ ഹാമിൽട്ടണെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു. ബെൽജിയൻ ഗ്രാൻ പ്രീയിലെ വിജയത്തോടെ ഏഴ്‌ തവണ ലോക ചാമ്പ്യനായ ഹാമിൽട്ടന്റെ ഗ്രാൻ പ്രീകളുടെ എണ്ണം 105 ആയി. Read on deshabhimani.com

Related News