ബ്ലൈന്‍ഡ് ഫുട്‌ബോള്‍ താരങ്ങള്‍ക്ക് പിന്തുണയുമായി ബ്ലാസ്റ്റേഴ്സ്
കൊച്ചി ലോക ഭിന്നശേഷി ദിനത്തിൽ ഇന്ത്യൻ ബ്ലൈൻഡ് ഫുട്‌ബോൾ താരങ്ങൾക്കൊപ്പം പന്ത് തട്ടി കേരള ബ്ലാസ്‌റ്റേഴ്സ് കളിക്കാരും കോച്ചും. മിലോസ് ഡ്രിൻസിച്ച്, അലക്‌സാൻഡ്രേ കൊയെഫ്, മുഹമ്മദ് അയ്‌മൻ എന്നീ കളിക്കാർക്കൊപ്പം പരിശീലകനായ മൈക്കൽ സ്റ്റാറെയും എറണാകുളം കടവന്ത്ര ഗാമ ഫുട്‌ബോൾ ഗ്രൗണ്ടിൽ നടക്കുന്ന ഇന്ത്യൻ ടീം ക്യാമ്പിലെത്തി. ഡിസംബർ 16 മുതൽ റഷ്യയിൽ നടക്കുന്ന ബ്രിക്‌സ് രാജ്യങ്ങളുടെ പാരാ ഫുട്‌ബോൾ ഗെയിംസിൽ പങ്കെടുക്കുന്ന ഇന്ത്യൻ ബ്ലൈൻഡ് ഫുട്‌ബോൾ ടീമിന് ആശംസകൾ നേർന്നു. ടീം ഇന്ന് പ്രഖ്യാപിക്കും. Read on deshabhimani.com