ബോർഡർ ഗവാസ്കർ ട്രോഫി; ആദ്യ ടെസ്റ്റിൽ ഇന്ത്യയ്ക്ക് ദയനീയ തുടക്കം
പെർത്ത് > ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്‌ക്ക് ദയനീയ തുടക്കം. ഓസ്‌ട്രേലിയക്കെതിരെയുള്ള മത്സരത്തിന്റെ ആദ്യ ഇന്നിങ്‌സിൽ 150 റൺസെടുക്കുന്നതിനിടെ ഇന്ത്യയ്‌ക്ക് വിക്കറ്റുകളെല്ലാം നഷ്‌ടമായി. നാല് വിക്കറ്റുകൾ വീഴ്‌ത്തിയ ജോഷ് ഹാസൽവുഡിന്റെ പ്രകടനമാണ് ഇന്ത്യയെ 150ൽ ഒതുക്കിയത്. ക്യാപ്‌റ്റൻ രോഹിത് ശർമ ഇല്ലാതെ പേസർ ജസ്‌പ്രീത് ബുമ്രയുടെ നേതൃത്വത്തിലാണ് ഇന്ത്യ കളത്തിലിറങ്ങിയത്. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയും ചെയ്തു. എന്നാൽ ഇന്ത്യൻ താരങ്ങളിൽ നാല് പേർക്ക് മാത്രമേ രണ്ടക്കം കടക്കാൻ സാധിച്ചുള്ളൂ. അതിൽ നിതീഷ് കുമാർ റെഡ്ഡി 41ഉം ഋഷഭ് പന്ത് 37ഉം റൺസെടുത്തുപ്പോൾ ഓപ്പണറായി ക്രീസിലെത്തിയ കെ എൽ രാഹുൽ 26 റൺസെടുത്തു. ധ്രുവ് ജുറലാണ് രണ്ടക്കം (11) കടന്ന മറ്റൊരു തരാം. ഓസ്ട്രേലിയക്ക് വേണ്ടി മിച്ചൽ മാർഷ്, മിച്ചൽ സ്റ്റാർക്ക്, ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് എിന്നിവർ രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി. Read on deshabhimani.com