ബ്രസീലിൽ ബൊട്ടഫോഗോ
റിയോ ഡി ജനീറോ ബ്രസീലിയൻ ഫുട്‌ബോൾ ലീഗിൽ ബൊട്ടഫോഗോ ചാമ്പ്യൻമാർ. ലീഗിലെ അവസാനമത്സരത്തിൽ സാവോപോളോയെ 2–-1ന് കീഴടക്കി. 38 കളിയിൽ 79 പോയിന്റ് നേടിയാണ് 29 വർഷത്തിനുശേഷമുള്ള ആദ്യ കിരീടം. രണ്ടാമതുള്ള പാൽമെയ്‌റാസിന് 73 പോയിന്റാണ്. കഴിഞ്ഞയാഴ്‌ച ലാറ്റിനമേരിക്കൻ ക്ലബ് ഫുട്‌ബോളിലെ പ്രധാന ചാമ്പ്യൻഷിപ്പായ കോപ ലിബെർട്ടഡോറസ് കിരീടവും ബൊട്ടഫോഗോ സ്വന്തമാക്കിയിരുന്നു. Read on deshabhimani.com