യുപി കര്‍ഷകന്‍ എസ്‌പി ഓഫീസിന് മുന്നില്‍ തീകൊളുത്തി മരിച്ചു



ലഖ്‌നൗ> വിള നശിപ്പിച്ചവര്‍ക്കെതിരെ പരാതിപ്പെട്ടിട്ടും നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് യുപിയില്‍ കര്‍ഷകന്‍ പൊലീസ് സൂപ്രണ്ടിന്റെ ഓഫീസിനു പുറത്ത് സ്വയംതീകൊളുത്തി മരിച്ചു. ബുദൗണിലുള്ള സീനിയര്‍ പൊലീസ് സൂപ്രണ്ടിന്റെ ഓഫീസിനു പുറത്താണ് ബുധനാഴ്ച അമ്പത്തിരണ്ടുകാരനായ കര്‍ഷകന്‍ ജീവനൊടുക്കിയത്. വിള നശിപ്പിച്ചവര്‍ക്കെതിരെ പരാതി നല്കിയെങ്കിലും പൊലീസ് ശകാരിച്ച് ഇറക്കിവിട്ടെന്ന് കര്‍ഷകന്റെ മകന്‍ പറഞ്ഞു. അഞ്ച് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു.   Read on deshabhimani.com

Related News