തുടക്കം കസറും ; അടിമുടി മാറി ചാമ്പ്യൻസ് ലീഗ്
മൊണാകോ ചാമ്പ്യൻസ് ലീഗ് ഫുട്‌ബോളിൽ ഇക്കുറി തുടക്കംതന്നെ വമ്പൻ പോരാട്ടങ്ങൾ കാണാം. പുതിയ രീതിയിലാണ് ഇക്കുറി ചാമ്പ്യൻസ് ലീഗും യൂറോപ ലീഗും. ഗ്രൂപ്പുകൾ ഒഴിവാക്കി. 36 ടീമുകൾ ഉൾപ്പെട്ട ഒറ്റ ഗ്രൂപ്പാണ്. ഓരോ ടീമിനും എട്ടുവീതം മത്സരമാണ്. എട്ട് വ്യത്യസ്‌ത എതിരാളികൾ. നോക്കൗട്ട് എത്തുംമുമ്പുതന്നെ വാശിയേറിയ പോരാട്ടങ്ങൾ. യൂറോപയിലും സമാന രീതിയിലാണ് മത്സരങ്ങൾ. 36 ടീമുകളാണ് ആകെ. മത്സരങ്ങളുടെ എണ്ണം 189 ആകും. മാഞ്ചസ്‌റ്റർ യുണൈറ്റഡ്, ടോട്ടനം ഹോട്‌സ്‌പർ ടീമുകൾക്ക് ആദ്യഘട്ടത്തിൽ വലിയ വെല്ലുവിളികളില്ല.ചാമ്പ്യൻസ് ലീഗ് ആദ്യറൗണ്ടിൽ പിഎസ്‌ജിക്കാണ് കടുത്ത പോരാട്ടം. മാഞ്ചസ്‌റ്റർ സിറ്റി, ബയേൺ മ്യൂണിക്, അത്‌ലറ്റികോ മാഡ്രിഡ്, അഴ്‌സണൽ തുടങ്ങിയ വമ്പൻമാരാണ് എതിരാളികളായെത്തുക. ആദ്യറൗണ്ടിൽ പ്രധാന ടീമുകളുടെ എതിരാളികൾ റയൽ മാഡ്രിഡ്: ബൊറൂസിയ ഡോർട്ട്‌മുണ്ട്, ലിവർപൂൾ, എസി മിലാൻ, അറ്റ്‌ലാന്റ, സാൽസ്‌ബുർഗ്, ലില്ലെ, സ്‌റ്റുറ്റ്‌ഗാർട്ട്, ബ്രെസ്‌റ്റ്. മാഞ്ചസ്‌റ്റർ സിറ്റി: ഇന്റർ മിലാൻ, പിഎസ്‌ജി, ക്ലബ് ബ്രുജ്, യുവന്റസ്, ഫെയ്‌നൂർദ്, സ്‌പോർടിങ് സിപി, സ്‌പാർട പ്രാഹ, സ്ലൊവാൻ ബാർടിസ്ലാവ. ബയേൺ മ്യൂണിക്: പിഎസ്‌ജി, ബാഴ്സലോണ, ബെൻഫിക്ക, ഷക്താർ യുണൈറ്റഡ്, ജിഎൻകെ ഡൈനാമോ, ഫെയ്‌നൂർദ്, ബാർടിസ്ലാവ, ആസ്‌റ്റൺ വില്ല. പിഎസ്‌ജി: മാഞ്ചസ്‌റ്റർ സിറ്റി, ബയേൺ മ്യൂണിക്, അത്‌ലറ്റികോ മാഡ്രിഡ്, അഴ്‌സണൽ, പിഎസ്‌വി, സാൽസ്‌ബുർഗ്, ജിറോണ, സ്‌റ്റുറ്റ്‌ഗാർട്ട്. ലിവർപൂൾ: റയൽ മാഡ്രിഡ്, ലെയ്‌പ്‌സിഗ്, ബയേർ ലെവർകൂസൻ, എസി മിലാൻ, ലില്ലെ, പിഎസ്‌വി, ബൊളോഞ്ഞ, ജിറോണ. ബാഴ്‌സലോണ: ബയേൺ, ഡോർട്ട്‌മുണ്ട്, അറ്റ്‌ലാന്റ, ബെൻഫിക്ക, യങ് ബോയ്‌സ്, ക്രെവ്‌ന സ്വെസ്‌ദ, ബ്രെസ്‌റ്റ്, മൊണാകോ. അഴ്‌സണൽ: പിഎസ്‌ജി, ഇന്റർ, ഷക്താർ, അറ്റ്‌ലാന്റ, ഡൈനാമോ, സ്‌പോർടിങ്, മൊണാകോ, ജിറോണ. Read on deshabhimani.com