ചാമ്പ്യൻസ്‌ ട്രോഫി ക്രിക്കറ്റ്‌ ; ഇന്ത്യയുടെ 
ആദ്യകളി 
ബംഗ്ലാദേശുമായി



റാവൽപിണ്ടി ചാമ്പ്യൻസ്‌ ട്രോഫി ക്രിക്കറ്റിന്‌ ഫെബ്രുവരി 19ന്‌ തുടക്കം. നിലവിലെ ചാമ്പ്യനും ആതിഥേയരുമായ പാകിസ്ഥാൻ ന്യൂസിലൻഡിനെ ഉദ്‌ഘാടനമത്സരത്തിൽ നേരിടും. ഇന്ത്യയുടെ ആദ്യകളി 20ന്‌ ബംഗ്ലാദേശുമായാണ്‌. പാകിസ്ഥാനുമായി 23ന്‌ കളിക്കും. മാർച്ച്‌ രണ്ടിന്‌ ന്യൂസിലൻഡുമായാണ്‌ അവസാന ഗ്രൂപ്പ്‌ മത്സരം. ഇന്ത്യയുടെ മത്സരങ്ങളെല്ലാം യുഎഇയിലാണ്‌ നടക്കുക. ദുബായ്‌ ക്രിക്കറ്റ്‌ സ്‌റ്റേഡിയത്തിലായിരിക്കും കളികൾ. ഒന്നാം ഗ്രൂപ്പിൽ ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്‌, ന്യൂസിലൻഡ്‌. രണ്ടാം ഗ്രൂപ്പിൽ അഫ്‌ഗാനിസ്ഥാൻ, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്‌, ദക്ഷിണാഫ്രിക്ക ടീമുകൾ. മത്സരങ്ങൾക്ക്‌ ലാഹോർ, കറാച്ചി, റാവൽപിണ്ടി നഗരങ്ങൾ വേദിയാകും. മാർച്ച്‌ നാലിനും അഞ്ചിനുമാണ്‌ സെമി മത്സരങ്ങൾ. ഫൈനൽ മാർച്ച്‌ ഒമ്പതിന്‌ ലാഹോറിൽ. ഇന്ത്യ ഫൈനലിൽ എത്തുകയാണെങ്കിൽ വേദി യുഎഇയിലേക്ക്‌ മാറ്റും. Read on deshabhimani.com

Related News