കൂച്ച് ബെഹാർ ട്രോഫി: കേരളത്തെ അഹമ്മദ് ഇമ്രാൻ നയിക്കും
തിരുവനന്തപുരം > കൂച്ച് ബെഹാർ അണ്ടർ -19 ക്രിക്കറ്റ് ടൂർണമെന്റിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. അഹമ്മദ് ഇമ്രാനാണ് ടീം ക്യാപ്റ്റൻ. പ്രഥമ കേരള ക്രിക്കറ്റ് ലീഗിലെ എമേർജിങ് പ്ലെയർ ആയി തെരഞ്ഞെടുത്ത താരമായിരുന്നു അഹമദ് ഇമ്രാൻ. എലൈറ്റ് ഗ്രൂപ്പ് ഇ-യിൽ ഉൾപ്പെട്ടിരിക്കുന്ന കേരളത്തിന് മഹാരാഷ്ട്ര, ബിഹാർ, ജാർഖണ്ഡ്, രാജസ്ഥാൻ, ആസാം എന്നിവരാണ് എതിരാളികൾ. ബുധനാഴ്ചയാണ് കേരളത്തിന്റെ ആദ്യ മത്സരം. മഹാരാഷ്ട്രയിലെ സോളാപൂരിൽ നടക്കുന്ന മത്സരത്തിൽ കേരളം മഹാരാഷ്ട്രയെ നേരിടും.13ന് തിരുവനന്തപുരത്ത് മംഗലപുരം ഗ്രൗണ്ടിൽ നടക്കുന്ന മത്സരത്തിൽ കേരളം ബിഹാറുമായി ഏറ്റുമുട്ടും. 20ന് രാജസ്ഥാനെ നേരിടുന്ന കേരളം 28ന് അസമുമായി ഏറ്റുമുട്ടും. ഡിസംബർ ആറിനാണ് കേരളത്തിന്റെ ഗ്രൂപ്പ് ലെവലിലുള്ള അവസാന മത്സരം. കെസിഎയുടെ മംഗലപുരം ഗ്രൗണ്ടിൽ നടക്കുന്ന മത്സരം കേരളവും ജാർഖണ്ഡും തമ്മിലാണ്. കേരള രഞ്ജി ടീം അസിസ്റ്റന്റ് കോച്ച് ആയിരുന്ന എം രാജഗോപാലാണ് കേരളത്തിന്റെ മുഖ്യപരിശീലകൻ. ടീം അംഗങ്ങൾ- അഹമ്മദ് ഇമ്രാൻ(ക്യാപ്റ്റൻ),അൽത്താഫ് എസ്, ആദിത്യ ബൈജു, എബിൻ ജെ ലാൽ, അക്ഷയ് എസ് എസ്( വിക്കറ്റ് കീപ്പർ), അഹമ്മദ് ഖാൻ ജെ, മുഹമ്മദ് ജസീൽ ടി എം, മുഹമ്മദ് ഇനാൻ, എസ് സൗരഭ്, രോഹിത് കെ ആർ, അദ്വൈത് പ്രിൻസ്, തോമസ് മാത്യു, കെവിൻ പോൾ നോബി, കാർത്തിക് പി, ശ്രീഹരി അനീഷ്. Read on deshabhimani.com