കൊളംബിയയെ തകര്‍ത്ത് കോപ്പയില്‍ മുത്തമിട്ട് അര്‍ജന്റീിന
യുഎസ്> കോപ്പ അമേരിക്ക 2024 കിരീടം സ്വന്തമാക്കി അര്‍ജന്റീന. 90 മിനുറ്റുകള്‍ക്ക് ശേഷമുള്ള എക്സ്ട്രാടൈമില്‍ പകരക്കാരനായി ഇറങ്ങിയ ലൗട്ടാരോ മാര്‍ട്ടിനസ് നേടിയ ഏക ഗോളിലാണ് അര്‍ജന്റീനയുടെ കിരീട നേട്ടം.90 മിനുറ്റുകള്‍ക്ക് ശേഷം എക്സ്ട്രാടൈമിന്റെ ആദ്യപകുതിയിലും ഇരു ടീമുകളുടെയും ഗോള്‍ശ്രമങ്ങള്‍ ഫലം കണ്ടില്ല . എന്നാല്‍ രണ്ടാംപകുതിയില്‍ ലൗട്ടാര മാര്‍ട്ടിനസിന്റെ ഫിനിഷിംഗ് അര്‍ജന്റീനയ്ക്ക് ലീഡും കപ്പും നേടി കൊടുക്കുകയായിരുന്നു. കൊളംബിയന്‍ ആരാധകര്‍ വലിയ സുരക്ഷാ പ്രശ്നമായതോടെ മയാമിയിലെ ഹാര്‍ഡ് റോക്ക് സ്റ്റേഡിയത്തില്‍ 82 മിനുറ്റ് വൈകിയാണ് അര്‍ജന്റീന-കൊളംബിയ ഫൈനല്‍ ആരംഭിച്ചത്. ഗോളി എമി മാര്‍ട്ടിനസിന്റെ മികവ് ആദ്യപകുതിയില്‍ അര്‍ജന്റീനയ്ക്ക് രക്ഷയായി . കിക്കോഫായി ആദ്യ മിനുറ്റുകളില്‍ തന്നെ അര്‍ജന്റീനയുടെ ജൂലിയന്‍ അല്‍വാരസ് മുന്നിലെത്താനുള്ള അവസരം നഷ്ടമാക്കി. കൊളംബിയക്ക് മുന്നില്‍ അര്‍ജന്റീന പതറുന്നതാണ് ആദ്യപകുതിയില്‍ കണ്ടത്.ലിയോണല്‍ മെസിക്ക് പോലും ഫിനിഷിംഗ് പിഴച്ചു. ഇതോടെ ഗോള്‍രഹിതമായി മത്സരം ഇടവേളയ്ക്ക് പിരിഞ്ഞു. രണ്ടാംപകുതിയുടെ തുടക്കത്തിലെ അര്‍ജന്റീന വീണ്ടും മികവ് പുറത്തെടുത്തു. പരിക്ക് മൂലം മെസി 66-ാം മിനുറ്റില്‍ പുറത്തേക്ക് മടങ്ങി. 76-ാം മിനുറ്റില്‍ നിക്കോളാസ് ഗോണ്‍സാലസ് അര്‍ജന്റീനയുടെ ഗോള്‍ ഓഫ്സൈഡായി വിധിച്ചു. ഇതിന് ശേഷം അര്‍ജന്റീന ഗോള്‍ അടിക്കാന്‍ നന്നായി ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. 90 മിനുറ്റുകള്‍ക്ക് ശേഷം എക്സ്ട്രാടൈമിന്റെ ആദ്യപകുതിയിലും ഇരു ടീമുകളുടെയും ഗോള്‍ശ്രമങ്ങള്‍ വിപരീത ഫലം തന്നെക്കണ്ടു. എന്നാല്‍ രണ്ടാം പകുതിയില്‍ ലൗട്ടാര മാര്‍ട്ടിനസിന്റെ ഫിനിഷിംഗ് അര്‍ജന്റീനയ്ക്ക് ലീഡ് നേടി കൊടുത്തു. Read on deshabhimani.com