റൊണാൾഡോയ്‌ക്ക്‌ ആദ്യ ട്രോഫി

image credit cristiano ronaldo facebook


റിയാദ്‌ അൽ നാസർ കുപ്പായത്തിൽ ആദ്യ കിരീടമുയർത്തി ക്രിസ്റ്റ്യാനോ റൊണാൾഡോ. അറബ്‌ ക്ലബ് ചാമ്പ്യൻസ്‌ കപ്പിൽ ജേതാക്കളായി. അധികസമയംവരെ നീണ്ട ഫൈനലിൽ അറേബ്യൻ ടീമായ അൽ ഹിലാലിനെ 2–-1ന്‌ തോൽപ്പിച്ചു. രണ്ട്‌ ഗോളും നേടിയത്‌ റൊണാൾഡോയാണ്‌. അധികസമയത്തായിരുന്നു വിജയഗോൾ. അൽ നാസർ ക്ലബ്ബിനായി തുടർച്ചയായ അഞ്ചാംകളിയിലും മുപ്പത്തെട്ടുകാരൻ ലക്ഷ്യം കണ്ടു. ടൂർണമെന്റിലെ മികച്ച ഗോളടിക്കാരനുള്ള സുവർണപാദുകവും പോർച്ചുഗീസുകാരൻ സ്വന്തമാക്കി. ഒമ്പതുപേരായി ചുരുങ്ങിയശേഷമായിരുന്നു അൽ നാസറിന്റെ പ്രകടനം. ആദ്യമായാണ്‌ അറബ്‌ കപ്പ്‌ നേടുന്നത്‌.  സൗദി പ്രോ ഫുട്‌ബോൾ ലീഗിൽ അൽ നാസർ ഇന്ന്‌ ആദ്യ കളിക്കിറങ്ങും. അൽ ഇത്തിഫാഖാണ്‌ എതിരാളി. രാത്രി 11.30ന്‌ സോണി ലിവിൽ കാണാം. Read on deshabhimani.com

Related News