ഫോർലാന് തോൽവി
മോണ്ടെവിഡോ ഉറുഗ്വേ ഫുട്‌ബോൾ ഇതിഹാസം ദ്യേഗോ ഫോർലാന്റെ പ്രൊഫഷണൽ ടെന്നീസിലെ അരങ്ങേറ്റം തോൽവിയോടെ. ഉറുഗ്വേ ഓപ്പൺ ഡബിൾസിൽ അർജന്റീന കൂട്ടുകാരൻ ഫെഡെറികോ കൊറിയക്കൊപ്പം ആദ്യ റൗണ്ടിൽ പുറത്തായി. ബൊളിവിയയുടെ ബൊറിസ് അരിയാസ്–-ഫെഡറികോ സെബല്ലോസ് സഖ്യത്തോട് 6–-1, 6–-2 എന്ന സ്‌കോറിന് നേരിട്ടുള്ള സെറ്റുകൾക്ക് കീഴടങ്ങി. ഉറുഗ്വേയുടെ മികച്ച ഫുട്‌ബോൾ താരങ്ങളിൽ ഒരാളായ ഫോർലാൻ 2019ൽ വിരമിച്ചിരുന്നു. കഴിഞ്ഞ അഞ്ച് വർഷമായി ടെന്നീസിൽ ചെറിയ ടൂർണമെന്റുകളിൽ പങ്കാളിയായിരുന്നു. Read on deshabhimani.com