ഡ്യൂറൻഡ്‌ കപ്പ്‌ ; ബഗാൻ x 
നോർത്ത്‌ ഈസ്റ്റ്‌ ഫെെനൽ ഇന്ന്



കൊൽക്കത്ത ഡ്യൂറൻഡ്‌ കപ്പ്‌ ഫുട്‌ബോളിൽ കിരീടം നിലനിർത്താൻ മോഹൻബഗാൻ സൂപ്പർ ജയന്റ്‌ ഇന്ന്‌ നോർത്ത്‌ ഈസ്റ്റ്‌ യുണൈറ്റഡിനെ നേരിടും. കൊൽക്കത്തയിലെ സാൾട്ട്‌ലേക്ക്‌ സ്‌റ്റേഡിയത്തിൽ വൈകിട്ട്‌ അഞ്ചരയ്‌ക്കാണ്‌ കിരീടപ്പോരാട്ടം. 18–-ാംതവണ ചാമ്പ്യൻമാരാകുകയാണ്‌ ബഗാന്റെ ലക്ഷ്യം. സെമിയിൽ ബംഗളൂരു എഫ്‌സിയെ ഷൂട്ടൗട്ടിൽ വീഴ്‌ത്തിയാണ്‌ എത്തുന്നത്‌. നോർത്ത്‌ ഈസ്റ്റ്‌ യുണൈറ്റഡാകട്ടെ ഷില്ലോങ്‌ ലജോങ്‌ എഫ്‌സിയെ മൂന്ന്‌ ഗോളിന്‌ തോൽപ്പിച്ചു. മലയാളി മധ്യനിരക്കാരൻ എം എസ്‌ ജിതിനാണ്‌ പ്രധാനതാരം. Read on deshabhimani.com

Related News