ബ്രൂക്കിന് സെഞ്ചുറി
ക്രൈസ്റ്റ്‌ചർച്ച് ഹാരി ബ്രൂക്കിന്റെ സെഞ്ചുറിക്കരുത്തിൽ ന്യൂസിലൻഡിനെതിരായ ഒന്നാം ടെസ്റ്റ് ക്രിക്കറ്റിൽ ഇംഗ്ലണ്ട് മികച്ച നിലയിൽ. രണ്ടാംദിനം കളി അവസാനിക്കുമ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 319 റണ്ണെന്ന നിലയിലാണ്. ബ്രൂക്ക് 132 റണ്ണുമായി ക്രീസിലുണ്ട്. കിവീസ് ഒന്നാം ഇന്നിങ്‌സിൽ 348 റണ്ണിന് പുറത്തായിരുന്നു. ഇംഗ്ലണ്ടിന് 29 റൺകൂടി മതി ഒപ്പമെത്താൻ. 71 റണ്ണിനിടെ നാല് വിക്കറ്റ് നഷ്ടമായ ഇംഗ്ലീഷുകാരെ ബ്രൂക്ക് രക്ഷപ്പെടുത്തുകയായിരുന്നു. ഒല്ലി പോപ്പിനെ (77) കൂട്ടുപിടിച്ച് മുന്നേറി. ടെസ്റ്റ് കുപ്പായത്തിലെ ഏഴാം സെഞ്ചുറിയാണ് ഇരുപത്തഞ്ചുകാരൻ കുറിച്ചത്. ക്യാപ്‌റ്റൻ ബെൻ സ്‌റ്റോക്‌സാണ് (37) ബ്രൂക്കിന് കൂട്ടായി ക്രീസിൽ. സ്‌കോർ: ന്യൂസിലൻഡ് 348 ഇംഗ്ലണ്ട് 319/5. Read on deshabhimani.com