ഇംഗ്ലണ്ടിന്‌ പരമ്പര ; കിവീസിനെ 323 റണ്ണിന് വീഴ്--ത്തി

image credit icc facebook


വെല്ലിങ്‌ടൺ ന്യൂസിലൻഡിനെതിരായ മൂന്ന്‌ മത്സര ടെസ്റ്റ്‌ പരമ്പര ഇംഗ്ലണ്ടിന്‌. തുടർച്ചയായ രണ്ടാംകളിയും ജയിച്ചാണ്‌ നേട്ടം. രണ്ടാം ടെസ്റ്റിൽ 323 റണ്ണിന്റെ തകർപ്പൻജയമാണ്‌ ബെൻ സ്‌റ്റോക്‌സും സംഘവും കുറിച്ചത്‌. 583 റൺ വിജയലക്ഷ്യം തേടിയിറങ്ങിയ കിവീസ്‌ സ്വന്തംമണ്ണിൽ 259 റണ്ണിന്‌ കൂടാരം കയറി. ടോം ബ്ലൻഡൽ (115) സെഞ്ചുറി നേടിയെങ്കിലും വലിയ തോൽവി തടയാനായില്ല. ഇംഗ്ലണ്ടിനായി രണ്ടാം ഇന്നിങ്‌സിൽ ജോ റൂട്ട്‌ (106) സെഞ്ചുറി നേടി. ഈ വർഷത്തെ ആറാം സെഞ്ചുറിയാണ്‌ മുപ്പത്തിമൂന്നുകാരൻ അടിച്ചെടുത്തത്‌. സ്‌കോർ: ഇംഗ്ലണ്ട്‌ 280, 427/6 ഡിക്ല. ന്യൂസിലൻഡ്‌ 125, 259. പരമ്പരയിലെ മൂന്നാംമത്സരം 14നാണ്‌. Read on deshabhimani.com

Related News