ഫ്രാൻസ് താരങ്ങൾക്കെതിരെ വംശീയാധിക്ഷേപം ; എൻസോയ്‌ക്കെതിരെ നടപടി വന്നേക്കും
ലണ്ടൻ കോപ അമേരിക്ക ഫുട്‌ബോൾ വിജയാഘോഷത്തിനിടെ ഫ്രാൻസ് കളിക്കാർക്കെതിരെ വംശീയാധിക്ഷേപം ചൊരിഞ്ഞ അർജന്റീന യുവതാരം എൻസോ ഫെർണാണ്ടസിനെതിരെ കടുത്ത നടപടി വന്നേക്കും. കൊളംബിയക്കെതിരായ മത്സരശേഷം ബസിൽ പോകവെ സാമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്‌ത വീഡിയോയിൽ എൻസോ കൂട്ടുകാരൊത്ത് ഫ്രഞ്ച് ടീമിലെ കറുത്ത വംശജരെ അവഹേളിച്ചത്. ഫ്രാൻസ് ടീമിലെ കറുത്തവർ പല രാജ്യങ്ങളിലാണെന്നും എന്നാൽ, പാസ്‌പോർട്ട് ഫ്രാൻസിന്റെയാണെന്നും ഉൾപ്പെടെ കളിയാക്കി. സംഭവത്തിൽ ഫ്രഞ്ച് ഫുട്‌ബോൾ ഫെഡറേഷൻ ഫിഫയ്‌ക്ക് പരാതി നൽകി. നിയമനടപടി സ്വീകരിക്കുമെന്നും അറിയിച്ചു. എൻസോയുടെ ക്ലബ്ബായ ചെൽസിയും താരത്തിനെതിരെ അച്ചടക്കനടപടിക്കൊരുങ്ങുകയാണ്. ക്ലബ്ബിലെ സഹതാരങ്ങൾ താരത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. വീഡിയോ പുറത്തുവന്നതോടെ എൻസോ മാപ്പ് പറഞ്ഞു. അറിയാതെ പറ്റിയതെന്നായിരുന്നു സാമൂഹമാധ്യമത്തിൽ നൽകിയ ന്യായീകരണം. ഒരിക്കലും വംശീയതയുടെ ആളല്ലെന്നും പറഞ്ഞു. Read on deshabhimani.com