ബയേണിന്‌ ജയത്തുടക്കം



ബെർലിൻ വിൻസെന്റ്‌ കൊമ്പനിക്കുകീഴിൽ ബയേൺ മ്യൂണിക്കിന്‌ ജർമൻ ലീഗിൽ ജയത്തുടക്കം. സീസണിലെ ആദ്യകളിയിൽ വൂൾസ്‌ബുർഗിനെ 3–-2നാണ്‌ തോൽപ്പിച്ചത്‌. സെർജി നാബ്രിയുടെ ഗോളിലാണ്‌ ജയംപിടിച്ചത്‌. ജമാൽ മുസിയാലയിലൂടെ ലീഡ്‌ നേടിയ ബയേണിനെ ലൊവ്‌റോ മയെറുടെ ഇരട്ടഗോളിൽ വൂൾസ്‌ബുർഗ്‌ ഞെട്ടിച്ചു. എന്നാൽ, യാക്കുബ്‌ കമിൻസ്‌കിയുടെ പിഴവുഗോൾ ബയേണിന്‌ ആശ്വാസമായി. കളി തീരാൻ എട്ടു മിനിറ്റ്‌ ശേഷിക്കെയായിരുന്നു നാബ്രി ജയംകുറിച്ചത്‌. Read on deshabhimani.com

Related News