ഫിഫ റാങ്കിങ്‌ ; സ്‌പെയ്‌നിന്‌ കുതിപ്പ്‌



സൂറിച്ച്‌ ഫിഫ ഫുട്‌ബോൾ റാങ്കിങ്‌ പട്ടികയിൽ യൂറോ ചാമ്പ്യൻമാരായ സ്‌പെയ്‌നിന്‌ കുതിപ്പ്‌. അഞ്ച്‌ സ്ഥാനം മെച്ചപ്പെടുത്തി മൂന്നാമതെത്തി. കോപ അമേരിക്ക ചാമ്പ്യൻമാരായ അർജന്റീന ഒന്നാംപടിയിൽ തുടർന്നു. ഫ്രാൻസ്‌ രണ്ടാമതുണ്ട്‌. യൂറോ റണ്ണറപ്പുകളായ ഇംഗ്ലണ്ട്‌ ഒരുപടി കയറി നാലാമതെത്തി. ബ്രസീൽ അഞ്ചാം സ്ഥാനത്തായി. ബൽജിയം മൂന്ന്‌ പടി ഇറങ്ങി ആറാമതും. പോർച്ചുഗലിനും രണ്ട്‌ സ്ഥാനം നഷ്ടമായി. എട്ടാമതാണ്‌ ടീം. നെതർലൻഡ്‌സ്‌ ഏഴാംസ്ഥാനം നിലനിർത്തി. കോപ റണ്ണറപ്പുകളായ കൊളംബിയ മൂന്ന്‌ പടി കയറി ഒമ്പതാംസ്ഥാനത്തെത്തി. ഇറ്റലി പത്താമത്‌. വെനസ്വേലയാണ്‌ കൂടുതൽ നേട്ടമുണ്ടാക്കിയ ടീം. 17 പടി കയറി 37–-ാമതെത്തി. ചെക്ക്‌ റിപ്പബ്ലിക്കിന്‌ തിരിച്ചടി കിട്ടി. 47–-ാമതാണ്‌.  ഇന്ത്യ 124–-ാം പടിയിൽ തുടർന്നു. Read on deshabhimani.com

Related News