അണ്ടർ 20 ഫുട്ബോൾ ലോകകപ്പ്‌ ; ബ്രസീൽ പ്രീ ക്വാർട്ടറിൽ

image credit FIFA World Cup twitter


ബ്യൂണസ്‌ ഐറിസ്‌ നൈജീരിയയെ രണ്ട്‌ ഗോളിന്‌ തോൽപ്പിച്ച്‌ ബ്രസീൽ അണ്ടർ 20 ഫുട്‌ബോൾ ലോകകപ്പിന്റെ പ്രീ ക്വാർട്ടറിലേക്ക്‌ മുന്നേറി. ഗ്രൂപ്പ്‌ ഡിയിൽനിന്ന്‌ ഒന്നാംസ്ഥാനക്കാരായാണ്‌ മുന്നേറ്റം. ഡൊമിനിക്കൻ റിപ്പബ്ലിക്കിനെ മൂന്ന്‌ ഗോളിന്‌ തോൽപ്പിച്ച്‌ ഇറ്റലിയും കടന്നു. മികച്ച മൂന്നാംസ്ഥാനക്കാരായി നൈജീരിയ അവസാന പതിനാറിൽ ഇടംപിടിച്ചു. ആദ്യകളിയിൽ ഇറ്റലിയോട്‌ തോറ്റ ബ്രസീൽ ഡൊമിനിക്കൻ റിപ്പബ്ലിക്കിനെ ആറ്‌ ഗോളിന്‌ തകർത്താണ്‌ തിരിച്ചെത്തിയത്‌. നൈജീരിയയുമായുള്ള നിർണായക മത്സരത്തിൽ പെഡ്രോസോയും മാർക്വിന്യോസും ബ്രസീലിനായി ഗോളടിച്ചു. അവസാനകളിയിൽ നൈജീരിയയോട്‌ തോറ്റ ഇറ്റലി ഡൊമിനിക്കൻ റിപ്പബ്ലിക്കിനെതിരെ ആധികാരിക പ്രകടനമാണ്‌ പുറത്തെടുത്തത്‌. ഗ്രൂപ്പ്‌ സിയിൽനിന്ന്‌ കൊളംബിയയും ഇസ്രയേലും യോഗ്യത നേടി. കൊളംബിയ അവസാനകളിയിൽ സെനെഗലുമായി സമനിലയിൽ പിരിഞ്ഞു (1–-1). ഇസ്രയേൽ ജപ്പാനെ 2–-1ന്‌ തോൽപ്പിച്ചു. സെനെഗൽ പുറത്തായി. Read on deshabhimani.com

Related News