ഒളിമ്പിക്സിൽ ആദ്യ സ്വർണം ചൈനക്ക്
പാരീസ് > 10 മീറ്റർ എയർ റൈഫിളിൽ ചൈനയുടെ ടീം സ്വർണ്ണ മെഡൽ നേടി. പാരീസ് ഒളിമ്പിക്‌സിൽ ആദ്യ സ്വർണ മെഡൽ നേടിയിരിക്കുകയാണ് ചൈന. യുട്ടിംഗ് ഹുവാങ്ങും ലിഹാവോ ഷെങും ആയിരുന്നു എയർ റൈഫിളിൽ ചൈനയെ പ്രതിനിധീകരിച്ചെത്തിയവർ. കൊറിയയുടെ ക്യൂം ജിഹ് യിയോൺ പാർക്കിനേയും ഹാ ജൂണിനെയും 16-12 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയാണ് ചൈന മുന്നേറിയത്. 632.2 എന്ന ടോപ് സ്‌കോറാണ് ചൈനീസ് ജോഡി നേടിയത്. ദക്ഷിണ കൊറിയൻ ജോഡികളായ ക്യൂം ജിഹിയോണും പാർക്ക് ജഹുനും 631.4 സ്‌കോറോടെ യോഗ്യതാ റൗണ്ടിൽ രണ്ടാം സ്ഥാനത്താണ്. യോഗ്യതാ റൗണ്ടിൽ ചൈനയും കൊറിയയും ഒന്നും രണ്ടും സ്ഥാനങ്ങളിൽ എത്തിയിരുന്നു. എന്നാൽ ഇന്ത്യയുടെ 10 മീറ്റർ എയർ റൈഫിൾ മിക്‌സഡ് ടീം ജോഡികളായ രമിത ജിൻഡാൽ-അർജുൻ ബാബുത, സന്ദീപ് സിങ്-ഇലവേനിൽ വലറിവൻ എന്നിവർക്ക് ഷൂട്ടിംഗ് മത്സരത്തിൽ മെഡൽ റൗണ്ടിലെത്താനായില്ല. Read on deshabhimani.com