തിരുവനന്തപുരത്ത്‌ വീണ്ടും ഫുട്‌ബോൾ ആരവം; ഫ്രീ എൻട്രി ഒരുക്കി അധികൃതർ

ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം


തിരുവനന്തപുരം > സൂപ്പർ ലീഗ് കേരളയിൽ തിരുവനന്തപുരം കൊമ്പൻസ്‌ എഫ് സി തങ്ങളുടെ ഹോം ഗ്രൗണ്ടിലെ ആദ്യ മത്സരത്തിന് ഇറങ്ങുന്നു. ചന്ദ്രശേഖരൻ നായർ സ്‌റ്റേഡിയത്തിൽ തിങ്കളാഴ്ച തൃശൂർ മാജിക്‌ എഫ് സിയുമായി കൊമ്പൻസ് ഏറ്റുമുട്ടും. ചന്ദ്രശേഖരൻ നായർ സ്‌റ്റേഡിയത്തിൽ വീണ്ടും ഫുട്‌ബോൾ ആരവങ്ങൾ ഉയരുമ്പോൾ സൗജന്യമായി മത്സരം വീക്ഷിക്കാനുള്ള സൗകര്യം ഒരുക്കുകയാണ്‌ അധികൃതർ. നാല്‌ മണി മുതൽ അഞ്ച്‌ മണിവരെയുള്ള സമയങ്ങളിൽ ഗ്രൗണ്ടിലെത്തുന്നവർക്കും ഒപ്പം തിരുവനന്തപുരം കൊമ്പൻസിനെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്ന നൂറ് പേർക്കും ടിക്കറ്റുകൾ സൗജന്യ ടിക്കറ്റുകൾ ലഭിക്കുക. ഭിന്നശേഷിക്കാർക്കും ടിക്കറ്റുകൾ സൗജന്യമായിരിക്കും. പേയ് ടിഎം ആപ്ലികേഷൻ വഴിയാണ് ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സാധിക്കുക. ടൂർണമെന്റിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ കാലിക്കറ്റ്‌ എഫ് സിയുമായി ഓരോ ഗോളടിച്ചു സമനിലയിൽ പിരിഞ്ഞതിന്‌ ശേഷമാണ്‌ തിരുവനന്തപുരം കൊമ്പൻസ്‌ ഹോം ഗ്രൗണ്ടിലേക്ക്‌ എത്തുന്നത്‌.  രണ്ടാം മത്സരത്തിൽ സ്വന്തം കാണികളുടെ മുന്നിൽ വിജത്തിൽ കുറഞ്ഞതൊന്നും കൊമ്പൻസ്‌ പ്രതീക്ഷിക്കുന്നില്ല. കണ്ണൂർ വാറിയേഴ്‌സുമായി 1-2 ന്റെ തോൽവി വഴങ്ങിയാണ്‌ തൃശൂർ മാജിക് എഫ് സി അവരുടെ രണ്ടാം മത്സരത്തിശനത്തുന്നത്‌. അനുഭവസമ്പന്നനായ സി കെ വിനീതാണ്‌ ടീമിനെ നയിക്കുന്നത്‌. Read on deshabhimani.com

Related News