സുബ്രതോ കപ്പ്: എംഎസ്പി ഇന്നിറങ്ങും



മലപ്പുറം: സുബ്രതോ മുഖര്‍ജി ദേശീയ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് അണ്ടര്‍ 14 വിഭാഗത്തില്‍ മലപ്പുറം എംഎസ്പി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ടീം ഇന്നിറങ്ങും. ന്യൂഡല്‍ഹി അംബേദ്കര്‍ സ്റ്റേഡിയത്തിലാണ് മത്സരം. ഉദ്ഘാടന മത്സരത്തില്‍ ടീം മണിപ്പൂരുമായി ഏറ്റുമുട്ടും. മത്സരം രാവിലെ 10ന് തുടങ്ങും. ഞായറാഴ്ച വൈകിട്ട് എത്തിയ സംഘം അംബേദ്കര്‍ സ്റ്റേഡിയത്തില്‍ മൂന്നുദിവസം പരിശീലനം നടത്തിയ ആത്മവിശ്വാസത്തിലാണ്. എന്നാല്‍, പരിക്കും പനിയും ടീമിനെ അലട്ടുന്നുണ്ട്. ക്യാപ്റ്റന്‍ എസ് രാജിന്റെ കാലില്‍ പ്ലാസ്റ്റര്‍ ഇട്ടിരിക്കുകയാണ്. കഴിഞ്ഞദിവസം കോഴിക്കോടു നടന്ന പ്രദര്‍ശന മത്സരത്തിനിടെയാണ് രാജിന്റെ കാല്‍ക്കുഴയ്ക്കു പരിക്കേറ്റത്. സംസ്ഥാന ടൂര്‍ണമെന്റില്‍ നാലു ഗോളടിച്ച് മിടുക്കുകാട്ടിയ താരത്തിന്റെ പരിക്ക് തിരിച്ചടിയാണ്. പ്രതിരോധനിരയിലെ പി ജിതിന്‍ രാജിനും ഷെഫീഖ് മുഹമ്മദിനും എ കെ റബീഹിനുമാണ് പനി. പ്രാഥമിക റൗണ്ടില്‍ മധ്യപ്രദേശുമായും ഗുജറാത്തുമായും എംഎസ്പിക്ക് കളിയുണ്ട്. Read on deshabhimani.com

Related News