ജർമൻ ലീഗിൽ ഡോർട്ട്‌മുണ്ടിന്‌ വമ്പൻ ജയം ; ഫ്രഞ്ച്‌ ഫുട്‌ബോൾ ലീഗിൽ പിഎസ്‌ജി മുന്നോട്ട്‌



ഡോർട്ട്‌മുണ്ട്‌ ജർമൻ ഫുട്‌ബോൾ ലീഗിൽ ബൊറൂസിയ ഡോർട്ട്‌മുണ്ടിന്‌ ഉശിരൻ ജയം. രണ്ട്‌ ഗോളിന്‌ പിന്നിട്ടുനിന്നശേഷം ബൊച്ചുമിനെ 4–-2ന്‌ തകർത്തു. മാറ്റുസ്‌ ബെറോ, ഡാനി ഡെ വിറ്റ്‌ എന്നിവരുടെ ഗോളിൽ തിളങ്ങിയ ബൊച്ചും ജയം സ്വപ്നം കണ്ടു. എന്നാൽ, സെർഹോവു ഗുയിറാസിയുടെ ഇരട്ടഗോൾ ഡോർട്ട്‌മുണ്ടിന്‌ കരുത്തായി. എമെറി ചാനുവും ഫെലിക്‌സ്‌ എൻമെച്ചയും ലക്ഷ്യംകണ്ടു. ഫ്രഞ്ച്‌ ഫുട്‌ബോൾ ലീഗിൽ പിഎസ്‌ജി മുന്നോട്ട്‌ ഇരട്ടഗോൾ നേടിയ ബ്രാഡ്‌ലി ബാർകോളയുടെ മികവിൽ പിഎസ്‌ജിക്ക്‌ ജയം. ഫ്രഞ്ച്‌ ഫുട്‌ബോൾ ലീഗിൽ റെന്നെസിനെ 3–-1ന്‌ തോൽപ്പിച്ചു. ലീ കാങ്‌ ഇന്നും ചാമ്പ്യൻമാർക്കായി വലകണ്ടു. റെന്നെസിന്റെ ആശ്വാസം പെനൽറ്റിയിലൂടെ അർനൗദ്‌ കാലിമുയെൻദോ നേടി. Read on deshabhimani.com

Related News