കന്നിക്കിരീടത്തിന്‌ കിവീസ്‌ x ദ. ആഫ്രിക്ക



ദുബായ്‌> ട്വന്റി 20 വനിതാ ക്രിക്കറ്റ്‌ ലോകകപ്പിൽ ഇന്ന്‌ കിരീടപ്പോരാട്ടം. ഫൈനലിൽ ന്യൂസിലൻഡും ദക്ഷിണാഫ്രിക്കയും ആദ്യ ലോകകപ്പ്‌ നേട്ടം ലക്ഷ്യമിടുന്നു. ദുബായ്‌ ഇന്റർനാഷണൽ സ്‌റ്റേഡിയത്തിൽ രാത്രി ഏഴരയ്‌ക്കാണ്‌ മത്സരം. ന്യൂസിലൻഡ്‌ 14 വർഷത്തെ ഇടവേളയ്‌ക്കുശേഷമാണ്‌ ഫൈനലിലെത്തിയത്‌. 2009ലും 2010ലും റണ്ണറപ്പായി. ദക്ഷിണാഫ്രിക്ക കഴിഞ്ഞവർഷത്തെ റണ്ണറപ്പാണ്‌. ഗ്രൂപ്പ്‌ഘട്ടത്തിൽ നാലുകളിയിൽ മൂന്നും ജയിച്ച്‌ രണ്ടാംസ്ഥാനക്കാരായാണ്‌ ഇരുടീമുകളും  സെമിയിലെത്തിയത്‌. നിലവിലെ ജേതാക്കളായ ഓസ്‌ട്രേലിയയെ എട്ട്‌ വിക്കറ്റിന്‌ തോൽപ്പിച്ചാണ്‌ ദക്ഷിണാഫ്രിക്കയുടെ  ഫൈനൽപ്രവേശം. ഓസീസ്‌ ആറുതവണ ലോകകപ്പ്‌ നേടിയിട്ടുണ്ട്‌. ന്യൂസിലൻഡിന്റെ വിജയം എട്ട്‌ റണ്ണിന്‌ വെസ്‌റ്റിൻഡീസിനെതിരെയാണ്‌. ശക്തമായ ബാറ്റിങ്‌നിരയാണ്‌ ആഫ്രിക്കക്കാരുടേത്‌. റണ്ണടിയിൽ ആദ്യ രണ്ടുസ്ഥാനങ്ങളിൽ ലോറ വോൾവാർഡറ്റും (190) ടസ്‌മിൻ ബ്രിറ്റ്‌സുമുണ്ട്‌ (170). അമേലിയ കെറിന്റെ സ്‌പിൻ ബൗളിങ്ങിലാണ്‌ കിവീസ്‌ പ്രതീക്ഷ. 12 വിക്കറ്റുമായി കെർ ഒന്നാമതാണ്‌. ദക്ഷിണാഫ്രിക്കയുടെ നോൺകുലുലെകോ എംലാബയ്‌ക്ക്‌ 10 വിക്കറ്റുണ്ട്‌. Read on deshabhimani.com

Related News