മുഹമ്മദ്‌ ഷമിക്ക്‌ അഞ്ച്‌ വിക്കറ്റ്‌; ന്യൂസിലൻഡിനെതിരെ ഇന്ത്യയ്‌ക്ക്‌ ജയിക്കാൻ 274



ധരംശാല > ഇന്ത്യക്കെതിരായ ലോകകപ്പ് പോരാട്ടത്തില്‍ 274 റണ്‍സ് വിജയ ലക്ഷ്യം വച്ച് ന്യൂസിലന്‍ഡ്. ഡാരല്‍ മിച്ചലിന്റെ സെഞ്ച്വറിയും രചിന്‍ രവീന്ദ്ര നേടിയ അര്‍ധ സെഞ്ച്വറിയുമാണ് കിവികള്‍ക്ക് മികച്ചന സ്‌കോര്‍ സമ്മാനിച്ചത്. ആദ്യം ബാറ്റ് ചെയ്‌ത നിശ്ചിത കിവീസ്‌ 50 ഓവറിൽ 273ന് എല്ലാവരും പുറത്തായി. ടോസ് നേടിയ ഇന്ത്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യക്കായി മുഹമ്മദ് ഷമി അഞ്ച് വിക്കറ്റുകള്‍ വീഴ്‌ത്തി തിളങ്ങി. ഈ ലോകകപ്പില്‍ ആദ്യമായി കളിക്കാന്‍ അവസരം കിട്ടിയ താരം മികച്ച ബൗളിങുമായി കളം നിറഞ്ഞു. കുല്‍ദീപ് യാദവ് രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി. മുഹമ്മദ് സിറാജ്, ജസ്‌പ്രീത് ബുമ്ര എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.   Read on deshabhimani.com

Related News