മെഡലോടെ ശ്രീജേഷിന് പടിയിറക്കം; ഹോക്കിയിൽ ഇന്ത്യയ്ക്ക് വെങ്കലം



പാരിസ്> മെഡൽ നേട്ടത്തോടെ ഇന്ത്യൻ ഹോക്കിയുടെ കാവൽ മാലാഖ പി ആർ ശ്രീജേഷിന് പടിയിറക്കം. ഒളിമ്പിക്സ് ഹോക്കിയിൽ ഇന്ത്യയ്ക്ക് വെങ്കല നേട്ടം. സ്പെയിനിനെ 2-1ന് തോൽപ്പിച്ചാണ് ഇന്ത്യയുടെ നേട്ടം. ഹോക്കിയിൽ ഇന്ത്യയുടെ നാലാം വെങ്കലമാണിത്. ക്യാപ്റ്റൻ ഹർമൻ പ്രീതാണ് ഇന്ത്യയ്ക്കായി രണ്ട് ​ഗോളുകളും നേടിയത്. പാരിസ് ഒളിമ്പിക്സിൽ ഹർമൻ പ്രീതിന്റെ 10ാം ​ഗോളാണിത്. ഈ ഒളിമ്പിക്സിന് ശേഷം വിരമിക്കുമെന്ന് ശ്രീജേഷ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. വർഷങ്ങളായി ഇന്ത്യൻ ടീമിന് വേണ്ടി ഏറ്റവും കൂടുതൽ മികച്ച പ്രകടനങ്ങൾ നടത്തുന്ന താരമാണ് ശ്രീജേഷ്. 18 വർഷമായി ശ്രീജേഷ് ഇന്ത്യയ്ക്കായി കളിക്കുന്നു. 2006 മുതലാണ്‌ ഇന്ത്യൻ ജേഴ്‌സിയിൽ. ലണ്ടനിൽ 2012ൽ നടന്ന ഒളിമ്പിക്‌സിലാണ്‌ തുടക്കം. 2016ൽ റിയോവിലും 2020 ടോക്യോയിലും ഗോളിയായി. 2020ൽ നേടിയ വെങ്കലത്തേക്കാൾ മെച്ചപ്പെട്ട പ്രകടനമാണ്‌ ഇത്തവണത്തെ പ്രതീക്ഷ. മലയാളിയായ ശ്രീജേഷാണ് ടീമിലെ ഏക ഗോള്‍ കീപ്പര്‍. Read on deshabhimani.com

Related News