ടോക്യോയിലെ മെഡൽ നേട്ടം മറികടന്നു; പാരിസ്‌ പരാലിമ്പിക്‌സിൽ ഇന്ത്യയ്‌ക്ക്‌ 20 മെഡൽ

ജാവലിൻ ത്രോയിൽ മെഡൽ നേടിയ അജിത്ത് സിംഗും സുന്ദർ സിംഗും


പാരിസ് > പാരാലിമ്പിക്സിലെ ആറാം ദിനവും ഇന്ത്യയ്‌ക്ക്‌ മെഡൽ നേട്ടം. ആറാം ദിനം രണ്ട് വെള്ളിയും മൂന്ന് വെങ്കലവുമടക്കം അഞ്ച് മെഡലുകളാണ്‌ ഇന്ത്യ നേടിയത്‌. ഈ നേട്ടത്തോടെ ഗെയിംസിലെ ഇന്ത്യയുടെ മെഡലുകളുടെ എണ്ണം  മൂന്ന് സ്വർണ്ണമുൾപ്പടെ 20 ആയി. മെഡൽ പട്ടികയിൽ 17–-ാം സ്ഥാനത്തേക്കുയർന്ന ഇന്ത്യ ടോക്യോ പരാലിമ്പിക്‌സിലെ ആകെ 19 മെഡലുകൾ എന്ന റെക്കോർഡ്‌ മറികടന്നു. ആറാം ദിനം ജാവലിൻ ത്രോ, ഹൈജമ്പ്‌ എന്നീ ഇനങ്ങളിലെ വെള്ളി, വെങ്കല മെഡലുകൾ നേടിയത്‌ ഇന്ത്യൻ താരങ്ങളാണ്‌. ജാവലിൻ ത്രോയിൽ അജിത്ത് സിംഗ്‌ വെള്ളി നേടിയപ്പോൾ സുന്ദർ സിംഗിനായിരുന്നു വെങ്കലം. ഹൈജമ്പിൽ ശരത്കുമാറും വെള്ളിയും മാരിയപ്പൻ തങ്കവേലു വെങ്കലവും സ്വന്തമാക്കി. വനിതകളുടെ 400 മീറ്ററിൽ ദീപ്തി ജീവൻജി വെങ്കലം നേടുകയും ചെയ്തു. Read on deshabhimani.com

Related News