ന്യൂസിലൻഡിനെതിരെ ഇന്ത്യയ്ക്ക് ടോസ്; ബൗളിംഗ് തെരഞ്ഞെടുത്തു
ധർമശാല> ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ ന്യൂസിലൻഡിനെതിരെ ടോസ് നേടി ഇന്ത്യ ബൗളിംഗ് തെരഞ്ഞെടുത്തു. തോൽവിയറിയാതെ എത്തുന്ന ഇരുടീമുകളും ഏറ്റുമുട്ടുമ്പോൾ ജയിക്കുന്ന ടീം ഏറെക്കുറെ സെമി ഉറപ്പിക്കും. ആധികാരികമായാണ് ഇരുടീമുകളും ആദ്യ നാലുകളിയും ജയിച്ചത്. പുണെയിൽ ബംഗ്ലാദേശിനെ ഏഴ് വിക്കറ്റിന് തോൽപ്പിച്ചാണ് രോഹിത് ശർമയും കൂട്ടരും ധർമശാലയിലേക്കെത്തുന്നത്. Read on deshabhimani.com