ബംഗളൂരുവിൽ മഴ മുടക്കി
ബംഗളൂരു ഇന്ത്യയും -ന്യൂസിലൻഡും തമ്മിലുള്ള ഒന്നാംടെസ്റ്റ് ക്രിക്കറ്റിന്റെ ആദ്യദിനം മഴ കൊണ്ടുപോയി. ടോസിടാൻപോലും സാധിച്ചില്ല. ബംഗളൂരുവിൽ രണ്ടു ദിവസമായുള്ള മഴ ഇന്നും തുടരുമെന്നാണ് റിപ്പോർട്ട്. മൂന്ന് മത്സരങ്ങളാണ് പരമ്പരയിൽ. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഒന്നാമതുള്ള ഇന്ത്യ ഫൈനൽ ലക്ഷ്യമിട്ട് സമ്പൂർണ പരമ്പര ജയത്തിനാണ് ശ്രമിക്കുന്നത്. Read on deshabhimani.com