ഇന്ത്യയുടെ മനു ഭാക്കർ എയർ പിസ്റ്റൽ ഫൈനലിൽ



പാരീസ് > പാരീസ് ഒളിമ്പിക്‌സിൽ പത്ത് മീറ്റർ എയർ പിസ്റ്റൽ വിഭാ​ഗം ഫൈനലിലേക്ക് ഇന്ത്യയുടെ മനു ഭാക്കർ യോ​ഗ്യത നേടി. 580 പോയിന്റുകളോടെ മൂന്നാം സ്ഥാനത്താണ് മനു ഭാക്കർ യോഗ്യതാ റൗണ്ട് പൂർത്തിയാക്കിയത്. ഫൈനലിലേക്ക് യോ​ഗ്യത നേടുന്ന ഇന്ത്യയുടെ ആദ്യ ഇനമാണിത്. നാളെ ഇന്ത്യൻ സമയം 3.30ന് ഫൈനൽ മത്സരം നടക്കും. Read on deshabhimani.com

Related News