പാരിസ്‌ ഒളിമ്പിക്സ്‌; അമ്പെയ്‌ത്തിൽ തുടങ്ങാൻ ഇന്ത്യ

അമ്പെയ്‌ത്ത് സംഘം ഒളിമ്പിക്‌സിൽ ഇന്ത്യൻ ടീമിനെ നയിക്കുന്ന ഗഗൻ നാരംഗിനൊപ്പം. PHOTO: Facebbok/Team India


പാരിസ്‌ > ഇന്ത്യയുടെ ഒളിമ്പിക്‌സിലെ മത്സരങ്ങൾ വ്യാഴാഴ്‌ച മുതൽ ആരംഭിക്കും. അമ്പെയ്‌ത്താണ്‌ ഒളിമ്പിക്‌സിന്റെ ഈ പതിപ്പിലെ ഇന്ത്യയുടെ ആദ്യ ഇനം. പുരുഷ, വനിതാ വിഭാഗങ്ങളിലെ റാങ്കിങ്‌ മത്സരങ്ങളാണ്‌ വ്യാഴാഴ്‌ച നടക്കുന്നത്‌. ഇരു വിഭാഗങ്ങളിലും ഇന്ത്യൻ താരങ്ങൾ കളത്തിലിറങ്ങുന്നുണ്ട്‌. ഒളിമ്പിക്സ് ചരിത്രത്തിൽ ഇതുവരെ ഇന്ത്യയ്ക്ക് അമ്പെയ്‌ത്തിൽ മെഡൽ നേടാനായിട്ടില്ല. അമ്പെയ്‌ത്തിന്റെ എല്ലാ ഫോർമാറ്റ്‌ മത്സരങ്ങളിലും ഇന്ത്യൻ താരങ്ങൾ ഇത്തവണ അണിനിരക്കും. പുരുഷ വിഭാഗത്തിൽ ധീരജ്‌ ബൊമ്മദേവര, തരുൺദീപ്‌ റായ്‌, പ്രവീൺ ജാദവ്‌ എന്നിവരും വനിതാ വിഭാഗത്തിൽ ഭജൻ കൗർ, ദീപികാ കുമാരി, അങ്കിത ഭഗത്‌ എന്നിവരുമാണ് സംഘത്തിലുള്ളത്‌. ഗെയിംസിനായി അമ്പെയ്ത്ത് ടീം ഒളിമ്പിക്സ് വില്ലേജിൽ എത്തിയിട്ടുണ്ട്. Read on deshabhimani.com

Related News