അണ്ടർ 20 ഏഷ്യൻ കപ്പ്‌ ഫുട്‌ബോൾ: ഇന്ത്യക്ക്‌ ജയം



വിയെന്റിയാനെ (ലാവോസ്‌) അണ്ടർ 20 ഏഷ്യൻ കപ്പ്‌ ഫുട്‌ബോൾ യോഗ്യതാമത്സരത്തിൽ ഇന്ത്യ രണ്ട്‌ ഗോളിന്‌ ആതിഥേയരായ ലാവോസിനെ തോൽപ്പിച്ചു. ജിംസർ ഗോയറിയും ഗാങ്തെയുമാണ്‌ ഗോളടിച്ചത്‌. മൂന്നു കളിയിൽ ആറ്‌ പോയിന്റുമായി ഇന്ത്യ രണ്ടാമതായി. ഗ്രൂപ്പ്‌ ജേതാക്കളായ ഇറാൻ ഏഷ്യൻ കപ്പിന്‌ യോഗ്യത നേടി. മികച്ച അഞ്ചു രണ്ടാംസ്ഥാനക്കാർക്ക്‌ അവസരമുണ്ട്‌. എല്ലാ മത്സരവും പൂർത്തിയായാലേ ഇക്കാര്യം അറിയാനാകൂ. കരുത്തരായ ഇറാനോട്‌ ഒരു ഗോളിന്‌ തോറ്റതാണ്‌ തിരിച്ചടിയായത്‌. ആദ്യകളിയിൽ മംഗോളിയയെ 4–-1ന്‌ തകർത്തിരുന്നു. Read on deshabhimani.com

Related News