സ്റ്റീവ് സ്മിത്തിന് സെഞ്ചുറി; ഓസീസ് 474 റൺസെടുത്തു പുറത്ത്
മെൽബൺ> ബോർഡർ ഗാവസ്കർ ട്രോഫിയിലെ നാലാം ക്രിക്കറ്റ് ടെസ്‌റ്റിൽ ഇന്ത്യക്കെതിരെ ഓസ്ട്രേലിയയ്ക്ക് കൂറ്റൻ സ്കോർ. സ്റ്റീവ് സ്മിത്തിന്റെ (197 പന്തിൽ 140) സെഞ്ചുറിക്കരുത്തിൽ 474 റൺസാണ് ഓസീസ് അടിച്ചെടുത്തത്. ആദ്യ ദിവസം ആറു വിക്കറ്റ് നഷ്ടത്തിൽ 86 ഓവറിൽ 311 റൺസെന്ന നിലയിലാണ് ഓസ്ട്രേലിയ ബാറ്റിങ് അവസാനിപ്പിച്ചത്. രണ്ടാം ദിനം 163 റൺസുകൂടി കൂട്ടിച്ചേർത്താണ് ഓസീസ് കരുത്തുകാട്ടിയത്. കളിയുടെ തുടക്കം മുതൽ ഓസീസ് മികച്ച പ്രകടനമാണ് കഴ്ചവെച്ചത്. ഓപ്പറണായി ഇറങ്ങിയ പത്തൊമ്പതുകാരൻ സാം കോൺസ്‌റ്റാസ് അരങ്ങേറ്റത്തിൽ അർധസെഞ്ചുറി കുറിച്ചു. 65 പന്തിൽ നിന്ന 60 റൺസാണ് താരം അടിച്ചെടുത്തത്. മാർണസ് ലബുഷെയ്‌ൻ (72), ഉസ്‌മാൻ ഖവാജ (57) എന്നിവരും തിളങ്ങി. ഇന്ത്യക്കായി ജസ്‌പ്രീത് ബുമ്ര നാല് വിക്കറ്റെടുത്തു. രവീന്ദ്ര ജഡേജ മൂന്നും ആകാശ്ദീപ് രണ്ടും വാഷിങ്‌ടൺ സുന്ദർ ഒരു വിക്കറ്റും നേടി. Read on deshabhimani.com