സെഞ്ചുറിയുമായി തിളങ്ങി കോഹ്‌ലി: ഇന്ത്യയ്‌ക്ക് തകർപ്പൻ ജയം

facebook


പുണെ > ബം​ഗ്ലാദേശിനെ തകർത്ത് ലോകകപ്പിൽ തുടർച്ചയായ നാലാം ജയവുമായി ഇന്ത്യ. പുണെയിൽ നടന്ന മത്സരത്തിൽ ഏഴു വിക്കറ്റിനാണ് ഇന്ത്യ ബം​ഗ്ലാദേശിനെ പരാജയപ്പെടുത്തിയത്. ബംഗ്ലാദേശ് ഉയര്‍ത്തിയ 257 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 41.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. 103 റൺസോടെ പുറത്താവാതെ നിന്ന വിരാട് കോ​ഹ്ലിയാണ് കളിയിലെ താരം. കോലിയുടെ അന്താരാഷ്ട്ര ക്രിക്കറ്റിലെ 78-ാം സെഞ്ചുറിയാണിത്.  40 പന്തിൽ 48 റൺസെടുത്ത ക്യാപ്റ്റൻ രോഹിത് ശർമയും 55 പന്തിൽ 53 റൺസെടുത്ത ശുഭ്മാൻ ഗില്ലും ഇന്ത്യക്ക് മികച്ച തുടക്കം നൽകി. ശുഭ്മാൽ ​ഗിൽ ലോകകപ്പിലെ തന്റെ ആദ്യ അർധസെഞ്ചുറിയും നേടി. ടോസ് നേടി ബാറ്റിം​ഗ് തിരഞ്ഞെടുത്ത ബംഗ്ലാദേശ് 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 256 റണ്‍സെടുത്തു. ഓപണർമാരായ തൻസിദ് ഹസൻ (51), ലിറ്റൺ ദാസ് (66) എന്നിവരുടെ മികവിൽ തുടക്കം മികച്ചതാക്കിയ ബം​ഗ്ലാദേശിന് പിന്നീട് തിളങ്ങാനായില്ല. മത്സരത്തിനിടെ ഹാര്‍ദിക് പാണ്ഡ്യയ്ക്ക് പരിക്കേറ്റത് ഇന്ത്യന്‍ ക്യാമ്പില്‍ ആശങ്ക പടര്‍ത്തിയിരുന്നു. ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, രവീന്ദ്ര ജഡേജ എന്നിവർ ഇന്ത്യയ്ക്കായി രണ്ടുവിക്കറ്റ് വീതം വീഴ്ത്തി.     Read on deshabhimani.com

Related News