ബൗളിങ്ങിലും ബാറ്റിങ്ങിലും തിളങ്ങി അശ്വിൻ; ബംഗ്ലാദേശിനെതിരെ ഇന്ത്യയ്‌ക്ക്‌ കൂറ്റൻ വിജയം

PHOTO: Facebook/Indian Cricket Team


ചെന്നൈ > ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യയ്‌ക്ക്‌ കൂറ്റൻ വിജയം. 280 റൺസിന്റെ വിജയമാണ്‌ ചെപ്പോക്കിൽ ഇന്ത്യ നേടിയത്‌. ഒന്നാം ഇന്നിങ്സിൽ സെഞ്ച്വറി നേടിയ ആർ അശ്വിന്റെ ആറ്‌ വിക്കറ്റ്‌ പ്രകടനമാണ്‌ ഇന്ത്യൻ വിജയത്തിൽ നിർണായകമായത്‌. അശ്വിൻ തന്നെയാണ്‌ കളിയിലെ താരവും. സ്‌കോർ: ഇന്ത്യ 376, 287/4 (ഡിക്ലയേർഡ്), ബംഗ്ലാദേശ്‌ 149, 234. രണ്ടാം ഇന്നിങ്‌സിൽ 515 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യത്തെ പിന്തുടർന്നെത്തിയ ബംഗ്ലാദേശിന്‌ 234 റൺസെടുക്കാനെ സാധിച്ചുള്ളൂ. ഇന്ത്യയ്‌ക്ക്‌ വേണ്ടി അശ്വിൻ ആറ്‌ വിക്കറ്റുകൾ നേടിയപ്പോൾ രവീന്ദ്ര ജഡേജ മൂന്നും, ജസ്‌പ്രീത്‌ ബുമ്ര ഒരു വിക്കറ്റും വീഴ്‌ത്തി. മത്സരത്തിന്റെ നാലാം ദിനം കളിയാരംഭിക്കുമ്പോൾ 158 ന്‌ നാല്‌ എന്ന നിലയിലായിരുന്ന ബംഗ്ലാദേശ്. എന്നാൽ അശ്വിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ബൗളർമാർ അച്ചടക്കത്തോടെ പന്തെറിഞ്ഞപ്പോൾ നാലാം ദിനത്തെ ആദ്യ സെഷൻ പോലും ബംഗ്ലാദേശ് ബാറ്റർമാർ പതറി. 127 പന്തിൽ എട്ടു ഫോറും മൂന്നു സിക്സും സഹിതം 82 റൺസ്‌ നേടിയ ക്യാപ്റ്റൻ നജ്മുൽ ഹുസൈൻ ഷാന്റോയ്‌ക്ക്‌ മാത്രമേ ചെപ്പോക്കിൽ പിടിച്ച്‌ നിൽക്കാൻ സാധിച്ചുള്ളൂ. Read on deshabhimani.com

Related News