ഒളിമ്പിക്‌സ് ഹോക്കിയിൽ അയർലൻഡിനെതിരെ ഇന്ത്യയ്‌ക്ക് വിജയം
പാരിസ് ക്യാപ്‌റ്റൻ ഹർമൻപ്രീത് സിങ്ങിന്റെ ഇരട്ടഗോൾ കരുത്തിൽ ഹോക്കിയിൽ ഇന്ത്യൻ കുതിപ്പ്. അയർലൻഡിനെ 2–-0ന് വീഴ്‌ത്തി ക്വാർട്ടർ സാധ്യത സജീവമാക്കി. പൂൾ ബിയിൽ ഏഴ് പോയിന്റാണ് ഇന്ത്യക്ക്. കഴിഞ്ഞകളിയിൽ അർജന്റീനയോട് 1–-1ന് സമനില പിടിച്ച ഹർമൻപ്രീതും കൂട്ടരും ആദ്യകളിയിൽ ന്യൂസിലൻഡിനെ തോൽപ്പിച്ചിരുന്നു. നാളെ നിലവിലെ ചാമ്പ്യൻമാരായ ബൽജിയവുമായാണ് അടുത്ത മത്സരം. അയർലൻഡിനെതിരെ തുടക്കത്തിൽത്തന്നെ കളി വരുതിയിലാക്കി ഇന്ത്യ. പെനൽറ്റി സ്‌ട്രോക്കിലൂടെ 11–-ാംമിനിറ്റിൽ ഹർമൻപ്രീത് ലീഡ് നൽകി. അടുത്ത പാദത്തിൽ 19–-ാംമിനിറ്റിൽ ലീഡുയർത്തി. എന്നാൽ, അവസാന അരമണിക്കൂറിൽ അവസരങ്ങളുണ്ടായിട്ടും ഇന്ത്യക്ക് ഐറിഷ് വല കുലുക്കാനായില്ല. മലയാളി ഗോൾകീപ്പർ പി ആർ ശ്രീജേഷ് തിളങ്ങി. എതിരാളിയുടെ അഞ്ചു ഷോട്ടുകൾ മുപ്പത്താറുകാരൻ നിഷ്‌പ്രഭമാക്കി. Read on deshabhimani.com