ഒരു ജയം അകലെ മെഡൽ; അമ്പെയ്‌ത്തിൽ ഇന്ത്യൻ സഖ്യം സെമിയിൽ
പാരിസ് > ഇന്ത്യയ്‌ക്ക് അമ്പെയ്‌ത്തിൽ മെഡൽ പ്രതീക്ഷ. അമ്പെയ്‌ത്തിന്റെ മിക്സ്ഡ് വിഭാഗത്തിൽ ധീരജ് ബൊമ്മദേവര-അങ്കിത ഭഗത് സഖ്യം സെമി ഫൈനലിന് യോഗ്യത നേടി. ക്വാർട്ടർ ഫൈനലിൽ സ്പെയ്നിന്റെ എലിയ കനാലസ്-പാബ്ലോ അച്ഛ സഖ്യത്തെ 5-3 എന്ന മാർജിനിൽ പരാജയപ്പെടുത്തിയാണ് ഇന്ത്യൻ താരങ്ങളുടെ മുന്നേറ്റം. സ്‌കോർ: 38-37, 38-38, 36-37, 37-36. കടുത്ത പോരട്ടത്തിലൂടെയാണ് സ്പാനിഷ് സഖ്യത്തിനെതിരെ ഇന്ത്യ ജയം പിടിച്ചത‍്. ആദ്യ സെറ്റിൽ ഇന്ത്യ വിജയിച്ചപ്പോൾ രണ്ടാമത്തെ സെറ്റ് സമനിലയായി. മൂന്നാം സെറ്റിൽ സ്പാനിഷ് സഖ്യം വിജയിക്കുകയും ചെയ്തു. എന്നാൽ അവസാന സെറ്റ് തിരിച്ചു പിടിച്ച് ഇന്ത്യൻ സഖ്യം സെമിക്ക് ടിക്കെറ്റെടുക്കുകയായിരുന്നു. വെള്ളിയാഴ്‌ച വൈകുന്നേരം 7.00 മണിക്കാണ് സെമി ഫൈനൽ. ഇറ്റലി-കൊറിയ മത്സരത്തിലെ വിജയിയായിരിക്കും ഫെെനലിലെ ഇന്ത്യയുടെ എതിരാളി. വെള്ളിയാഴ്‌ച തന്നെയാണ് ഫൈനലും. Read on deshabhimani.com