കാവലായി ശ്രീജേഷ്; ഒളിമ്പിക്‌സ് ഹോക്കിയിൽ ഇന്ത്യ സെമിയിൽ
പാരിസ് > ഒളിമ്പിക്‌സ് ഹോക്കിയിൽ ഇന്ത്യൻ ടീം സെമിയിൽ പ്രവേശിച്ചു. ബ്രിട്ടനെ ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തിയാണ് ഇന്ത്യയുടെ മുന്നേറ്റം. ഷൂട്ടൗട്ടിൽ രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ഇന്ത്യയുടെ വിജയം. ഗോൾ കീപ്പർ പി ആർ ശ്രീജേഷിന്റെ പ്രകടനമാണ് വിജയത്തിന് പിന്നിൽ. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോൾ നേടി സമനിലയായതിനെ തുടർന്നാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. ആക്രമണോത്സുക കളിയായിരുന്നു ഇരു ടീമുകളും പുറത്തെടുത്തത്. അമിത് രോഹിദാസ് ചുവപ്പ് കാർഡ് കിട്ടി പുറത്തായെങ്കിലും 22-ാം മിനുട്ടിൽ ലഭിച്ച പെനാൽറ്റി കോർണറിലൂെടെ ക്യാപ്‌റ്റൻ ഹർമൻപ്രീത് സിങ്ങ് ഇന്ത്യയ്‌ക്ക് ലീഡ് നൽകി. 27-ാം മിനുട്ടിൽ ബ്രിട്ടൻ തിരിച്ചടിക്കുകയും ചെയ്തു. തുടർന്ന് ഇരു ടീമുകൾക്കും ഗോൾ കണ്ടെത്താൻ സാധിക്കാത്തത്തോടെയാണ് മത്സരം സമനിലയിലേക്ക് നീങ്ങിയത്. 42 മുനുട്ട് 10 പേരുമായി കളിച്ചാണ് ഇന്ത്യ ഷൂട്ടൗട്ടിലേക്ക് കളിയെത്തിച്ചത്. വിശ്വസ്തനായ പി ആർ ശ്രീജേഷ് വലയ്ക്ക് മുന്നിൽ നിൽക്കുന്നത് ഇന്ത്യൻ താരങ്ങൾക്ക് ആത്മവിശ്വാസം പകർന്നു. ബ്രിട്ടന്റെ രണ്ട് പെനാൽറ്റികളാണ് ശ്രീജേഷ് രക്ഷപ്പെടുത്തിയത്. Read on deshabhimani.com