വെങ്കലമെഡലുമായി ശ്രീജേഷും സംഘവും ഡൽഹിയിലെത്തി



ന്യൂഡൽഹി> പാരിസ് ഒളിമ്പിക്സിൽ ഇന്ത്യയ്ക്കായി നേടിയ വെങ്കലമെഡലുമായി ഹോക്കിതാരങ്ങൾ ഡൽഹിയിലെത്തി. രാവിലെ 11ഓടെയാണ് മലയാളി താരം പി ആർ ശ്രീജേഷും സംഘവും ഡൽഹി വിമാനത്താവളത്തിലെത്തിയത്. മലയാളി താരം ശ്രീജേഷിന്റെ കരുത്തിൽ  സ്പെയിനിനെ തോൽപ്പിച്ചായിരുന്നു ഇന്ത്യയുടെ വെങ്കലമെഡൽ നേട്ടം. ഇതോടെ 52 വർഷത്തിനുശേഷം തുടർച്ചയായ ഒളിമ്പിക്‌സിൽ ഇന്ത്യ മെഡലിൽ മുത്തമിട്ടു. കഴിഞ്ഞതവണ ടോക്യോയിലും വെങ്കലം നേടിയിരുന്നു. 1968, 1972 ഒളിമ്പിക്‌സുകളിലാണ്‌ അവസാനമായി അടുത്തടുത്തായി മെഡൽ നേടിയത്‌. #WATCH | India's #Bronze medal-winning Men's Hockey team players show their medals as they arrive in Delhi.#OlympicGames pic.twitter.com/0y7m1DlGSQ — ANI (@ANI) August 13, 2024 Read on deshabhimani.com

Related News