കരകയറാതെ ബ്ലാസ്റ്റേഴ്സ്; മുംബൈ സിറ്റിയോട് 4-2ന് തോറ്റു
മുംബൈ> ഐഎസ്‌എല്ലിൽ വിജയവഴിയിൽ തിരിച്ചെത്താനാവാതെ കേരള ബ്ലാസ്‌റ്റേഴ്‌സ്. നിലവിലെ കപ്പ് ജേതാക്കളായ മുംബൈ സിറ്റി എഫ്‌സിയോട് രണ്ടിനെതിരെ നാലു ഗോളുകൾക്കായിരുന്നു പരാജയം. കളിയുടെ തുടക്കത്തിൽ തന്നെ ബ്ലാസ്റ്റേഴ്സിനെതിരെ മുംബൈ സിറ്റി ഗോൾ കണ്ടെത്തി. ഒമ്പതാം മിനിറ്റിൽ സ്ട്രൈക്കർ നിക്കോളാസ് കരേലിസിലൂടെയാണ് മുംബൈ മുന്നിലെത്തിയത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ 55-ാം മിനിറ്റില്‍ ലഭിച്ച പെനാള്‍റ്റിയിലൂടെ കരേലിസ് മുംബൈ ലീഡ് ഉയര്‍ത്തി. രണ്ട് ഗോളിന് പിന്നിട്ടതിന് പിന്നാലെ ബ്ലേസ്റ്റേഴ്‌സ് ഉണര്‍ന്നു കളിച്ചു. 57-ാം മിനിറ്റില്‍ ലഭിച്ച പെനാള്‍ട്ടി ലക്ഷ്യത്തിലെത്തിച്ച് ജാമിനസ് ബ്ലേറ്റേഴ്‌സിന്റെ ആദ്യ ഗോള്‍ നേടി. തുടര്‍ന്ന് ആക്രമണം തുടര്‍ന്ന് ബ്ലാസ്‌റ്റേഴ്‌സ് 72-ാം മിനിറ്റില്‍ സമനില പിടിച്ചു. ക്വാമി പെപ്രയാണ് ഗോൾ നേടിയത്. എന്നാല്‍ ഗോള്‍ ആഘോഷത്തിനിടെ ജേഴ്‌സ് ഊരിയ പെപ്ര രണ്ടാം മഞ്ഞ കാര്‍ഡ് കണ്ട് പുറത്തായതോടെ ബ്ലാസ്‌റ്റേഴ്‌സ് 10 പേരായി ചുരുങ്ങി. ഇതോടെ 75-ാം മിനിറ്റില്‍ റോഡ്രിഗസിലൂടെ മുംബൈ ലീഡ് തിരിച്ചുപിടിച്ചു. കളി അവസാനിക്കാന്‍ നിരിക്കെ 90-ാം മിനിറ്റില്‍ ലഭിച്ച പെനാറ്റിയിലൂടെ മുംബൈ ലീഡ് ഉയർത്തി. മുംബൈയ്ക്കായ് ചങ്‌തെയാണ് പന്ത് ലക്ഷ്യത്തിലെത്തിച്ചത്. Read on deshabhimani.com