ഐഎസ്‌എൽ ; പരിക്കിൽ വലഞ്ഞ്‌ 
ബ്ലാസ്‌റ്റേഴ്‌സ്‌ , ഇന്ന് നോർത്ത്‌ ഈസ്‌റ്റിനോട്‌

credit kerala blasters facebook


കൊച്ചി ഐഎസ്‌എൽ ഫുട്‌ബോളിൽ കേരള ബ്ലാസ്‌റ്റേഴ്‌സ്‌ ഇന്ന്‌ നോർത്ത്‌ ഈസ്‌റ്റ്‌ യുണൈറ്റഡിനോട്‌. അവസാന കളിയിൽ മുംബൈ സിറ്റി എഫ്‌സിയോട്‌ തോറ്റ ബ്ലാസ്‌റ്റേഴ്‌സ്‌ വിജയവഴിയിലേക്ക്‌ തിരിച്ചെത്താനാണ്‌ ഇറങ്ങുന്നത്‌. മൂന്ന്‌ കളിയിൽ ആറ്‌ പോയിന്റുമായി നാലാമതാണ്‌ ടീം. നോർത്ത്‌ ഈസ്‌റ്റ്‌ നാല്‌ പോയിന്റുമായി അഞ്ചാമതും. കൊച്ചിയിൽ രാത്രി എട്ടിനാണ്‌ കളി. സ്‌പോർട്‌സ്‌ 18ലും ജിയോ സിനിമയിലും തത്സമയം കാണാം. പരിക്കാണ്‌ ബ്ലാസ്‌റ്റേഴ്‌സിനെ തളർത്തുന്നത്‌. പ്രതിരോധക്കാരൻ ഐബൻ ദോഹ്‌ലിങ്ങിന്‌ പരിക്കുകാരണം ഈ സീസൺതന്നെ നഷ്ടമാകും. മധ്യനിരയിൽ ജീക്‌സൺ സിങ്ങും ഇന്ന്‌ കളിച്ചേക്കില്ല. കഴിഞ്ഞകളിയിൽ ചുവപ്പുകാർഡ്‌ കണ്ട്‌ പ്രതിരോധക്കാരൻ മിലോസ്‌ ഡ്രിൻസിച്ചിന്‌ മൂന്ന്‌ കളിയിലാണ്‌ വിലക്ക്‌. കൊച്ചിയിൽ കളിച്ച രണ്ടിലും ബ്ലാസ്റ്റേഴ്സ് ജയിച്ചിരുന്നു. ഇന്ന്‌ നടക്കുന്ന ആദ്യകളിയിൽ ഈസ്‌റ്റ്‌ ബംഗാൾ എഫ്‌സി ഗോവയെ നേരിടും. വൈകിട്ട്‌ 5.30നാണ്‌ കളി. Read on deshabhimani.com

Related News