ബംഗളൂരുവിനെ തകർത്ത് ഒഡിഷ
ഭുവനേശ്വർ > ഐഎസ്എൽ ഫുട്ബോളിൽ ബംഗളൂരു എഫ്സിയെ 4–2ന് തകർത്ത് ഒഡിഷ എഫ്സി. സീസണിലെ രണ്ടാം തോൽവിയാണ് ബംഗളൂരുവിന്. 10 കളിയിൽ 20 പോയിന്റുമായി രണ്ടാമത്. 15 പോയിന്റുമായി ഒഡിഷ മൂന്നാമതെത്തി. മൗറീസിയോ ഇരട്ടഗോൾ നേടി. മൗർട്ടാഡ ഫാൾ, ജെറി എന്നിവരും ലക്ഷ്യം കണ്ടു. ബംഗളൂരുവിനായി സുനിൽ ഛേത്രിയും എഡ്ഗാർ മെൻഡെസും മടക്കി. Read on deshabhimani.com