ഒഡിഷയ്‌ക്ക്‌ ജയം ; ബഗാനെ മുക്കി ബംഗളൂരു



കൊൽക്കത്ത ഐഎസ്‌എൽ ഷീൽഡ്‌ ജേതാക്കളായ മോഹൻ ബഗാൻ സൂപ്പർ ജയന്റിനെ മൂന്ന്‌ ഗോളിന്‌ തകർത്ത്‌ ബംഗളൂരു എഫ്‌സിയുടെ കുതിപ്പ്‌. തുടർച്ചയായ മൂന്നാംജയത്തോടെ പോയിന്റ്‌ പട്ടികയിൽ ഒന്നാമതെത്തി ബംഗളൂരു. മറ്റൊരു മത്സരത്തിൽ ജംഷഡ്‌പുർ എഫ്‌സിയെ 2–-1ന്‌ മറികടന്ന്‌ ഒഡിഷ എഫ്‌സി സീസണിലെ ആദ്യജയം സ്വന്തമാക്കി. ബഗാനെതിരെ എഡ്‌ഗാർ മെൻഡിസ്‌, സുരേഷ്‌ സിങ്‌, സുനിൽ ഛേത്രി എന്നിവർ ബംഗളൂരുവിനായി ലക്ഷ്യംകണ്ടു. ദ്യേഗോ മൗറീസിയോ, മൗർറ്റാഡ ഫാൾ എന്നിവരാണ്‌ ഒഡിഷയ്‌ക്കായി ഗോളടിച്ചത്‌. സീസണിലെ ആദ്യതോൽവി ഏറ്റുവാങ്ങിയ ജംഷഡ്‌പുരിന്‌ ഫാളിന്റെ പിഴവുഗോൾ ആശ്വാസമായി. Read on deshabhimani.com

Related News