രഞ്ജി ട്രോഫി ക്രിക്കറ്റ് ; ജലജ്‌ പൊരുതി , കേരളം 267/7

image credit Jalaj Saxena facebook


കൊൽക്കത്ത രഞ്‌ജി ട്രോഫി ക്രിക്കറ്റിൽ ബംഗാളിനെതിരെ കേരളം ഏഴുവിക്കറ്റ്‌ നഷ്ടത്തിൽ 267 റണ്ണെടുത്തു. രണ്ടാംദിനം നാലുവിക്കറ്റിന്‌ 51 റണ്ണെന്നനിലയിൽ തകർന്ന കേരളത്തിനെ മൂന്നാംദിനം ജലജ്‌ സക്‌സേനയുടെയും  (84) സൽമാൻ നിസാറിന്റെയും (64) പോരാട്ടമാണ്‌ കരകയറ്റിയത്‌. ആദ്യദിനം മഴകാരണം കളി നടന്നില്ല. രണ്ടാംദിനം 15.1 ഓവർമാത്രമാണ്‌ കളി നടന്നത്‌. മൂന്നാംദിനം രണ്ടുവിക്കറ്റ്‌ വേഗത്തിൽ നഷ്ടമായി. സച്ചിൻ ബേബിയും (12) അക്ഷയ്‌ ചന്ദ്രനും (31) പെട്ടെന്ന്‌ മടങ്ങി. ഏഴാം വിക്കറ്റിൽ ജലജും സൽമാൻ നിസാറുംചേർന്ന്‌ കരകയറ്റുകയായിരുന്നു. 140 റൺ ഇരുവരും കൂട്ടിച്ചേർത്തു. ജലജ്‌ പുറത്തായെങ്കിലും സൽമാൻ ക്രീസിൽ ഉറച്ചു. കളി നിർത്തുമ്പോൾ 30 റണ്ണുമായി മുഹമ്മദ്‌ അസ്‌ഹറുദീനാണ്‌ സൽമാന്‌ കൂട്ട്‌. മറ്റ്‌ മത്സരങ്ങളിൽ സൗരാഷ്‌ട്രയെ റെയിൽവേസ്‌ 37 റണ്ണിന്‌ തോൽപ്പിച്ചു. ഒഡിഷയെ തോൽപ്പിച്ച്‌ ബറോഡ തുടർച്ചയായ മൂന്നാംജയം നേടി. Read on deshabhimani.com

Related News