റൂട്ടിന്‌ റെക്കോഡ്‌

image credit joe root facebook


ലോർഡ്‌സ്‌ ടെസ്റ്റ്‌ ക്രിക്കറ്റിൽ ഇംഗ്ലണ്ടിനായി കൂടുതൽ സെഞ്ചുറി നേടിയതിന്റെ റെക്കോഡ്‌ ഇനി ജോ റൂട്ടിന്റെ പേരിൽ. ശ്രീലങ്കയുമായുള്ള രണ്ടാംടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സിലും മൂന്നക്കം കണ്ട റൂട്ടിന്റെ പേരിൽ 34 സെഞ്ചുറിയായി. അലസ്റ്റയർ കുക്കിന്റെ റെക്കോഡാണ്‌ മറികടന്നത്‌. നിലവിൽ കളിക്കുന്നവരിൽ കൂടുതൽ സെഞ്ചുറിയും മുപ്പത്തിമൂന്നുകാരന്റെ പേരിലാണ്‌. ആകെ എണ്ണത്തിൽ പത്താംസ്ഥാനത്ത്‌. 51 സെഞ്ചുറിയുള്ള സച്ചിൻ ടെൻഡുൽക്കറാണ്‌ പട്ടികയിലെ ഒന്നാമൻ. ഒരെണ്ണംകൂടി നേടിയാൽ റൂട്ടിന്‌ ബ്രയാൻ ലാറ, മഹേള ജയവർധനെ, സുനിൽ ഗാവസ്‌കർ, യൂനിസ്‌ ഖാൻ എന്നിവരെ മറികടക്കാം. ലങ്കയ്‌ക്കെതിരെ രണ്ടാം ഇന്നിങ്‌സിൽ 103 റണ്ണാണ്‌ നേടിയത്‌. ആദ്യ ഇന്നിങ്‌സിൽ 143ഉം. ഇംഗ്ലണ്ട്‌ ഉയർത്തിയ 483 റൺ ലക്ഷ്യത്തിലേക്ക്‌ ബാറ്റുമായെത്തിയ ലങ്ക നാലാംദിനം എട്ടിന്‌ 275 എന്ന നിലയിലാണ്‌.   Read on deshabhimani.com

Related News